KeralaLatest News

റെയിൽവേ ബജറ്റ് : കേരളത്തിന് പുതിയ പദ്ധതികളില്ല, നിലവിലുള്ളവയ്ക്ക് 1085 കോടി

തിരുവനന്തപുരം: ഈ വർഷത്തെ റെയിൽവേ ബജറ്റിൽ കേരള സംസ്ഥാനത്തിന് അനുവദിച്ചത് 1085 കോടി രൂപ. പുതിയ പദ്ധതികളൊന്നും പ്രഖ്യാപിച്ചിട്ടില്ലെങ്കിലും, നിലവിലുള്ള പദ്ധതികൾ പൂർത്തിയാക്കാൻ ബജറ്റിൽ തുക അനുവദിച്ചിട്ടുണ്ട്.

കോട്ടയം-എറണാകുളം, തിരുവനന്തപുരം- കന്യാകുമാരി എന്നീ പാതയിരട്ടിപ്പിക്കൽ പദ്ധതികൾക്കാണ് കൂടുതൽ തുകയും മാറ്റിവച്ചിരിക്കുന്നത്. പ്രതീക്ഷിച്ചിരുന്ന പല പദ്ധതികളെക്കുറിച്ചും ബജറ്റിൽ കേന്ദ്രസർക്കാർ പരാമർശിച്ചിട്ടില്ല. കഴിഞ്ഞ വർഷത്തെ ബജറ്റിൽ, 871 കോടി രൂപയാണ് കേരളത്തിന് അനുവദിച്ചിരുന്നത്.

എട്ടു പദ്ധതികളിലായി 9489 കോടി രൂപയുടെ വികസന പദ്ധതികളാണ് കേരളത്തിൽ നടന്നുകൊണ്ടിരിക്കുന്ന ദക്ഷിണ റെയിൽവേ ജനറൽ മാനേജർ എ.കെ അഗർവാൾ അറിയിച്ചു. 86.56 കിലോമീറ്റർ നീളമുള്ള തിരുവനന്തപുരം-കന്യാകുമാരി 393.5 കോടി, കുറുപ്പന്തറ-ചിങ്ങവനം (26.54 കി. മീ)50.94 കോടി, ചെങ്ങന്നൂർ-ചിങ്ങവനം (26.5 കി.മീ)11.99 കോടി, അമ്പലപ്പുഴ-ഹരിപ്പാട് 18.13 കിലോമീറ്റർ 10.16 കോടി എന്നിങ്ങനെ വീതമാണ് ബജറ്റിൽ തുക വിലയിരുത്തിയിരിക്കുന്നത്. നാലു പാതകളുടെ വൈദ്യുതീകരണത്തിനും തുക അനുവദിച്ചിട്ടുണ്ട്.

മുതലമട-പാലക്കാട് 12.142 കോടി, ഷൊർണൂർ-നിലമ്പൂർ 47.73 കോടി, കൊല്ലം-പുനലൂർ 20.7 കോടി, ആര്യങ്കാവ്-പുനലൂർ 18.90 കോടി എന്നിങ്ങനെയാണ് വൈദ്യുതീകരണത്തിന് വേണ്ടി മാറ്റിവെച്ചിരിക്കുന്ന പദ്ധതികൾ. കൊല്ലം-തിരുനെൽവേലി ഗേജ് മാറ്റത്തിന് 10 കോടി രൂപ ബജറ്റിൽ വകയിരുത്തിയിരിക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button