Latest NewsInternational

ഉപരോധം മറികടന്ന് റഷ്യയിലേക്ക് കയറ്റുമതി ചെയ്ത് ചൈന : മുന്നറിയിപ്പു നൽകി യുഎസ്

വാഷിംഗ്ടൺ: ഉപരോധം മറികടന്ന് റഷ്യയിലേക്ക് കയറ്റുമതി ചെയ്യുന്ന ചൈനീസ് കമ്പനികൾക്ക് മുന്നറിയിപ്പു നൽകി അമേരിക്ക. റഷ്യയിലേക്കുള്ള കയറ്റുമതി നിയന്ത്രിക്കാനുള്ള മഴ തങ്ങളെ മറികടക്കാൻ ശ്രമിച്ചാൽ അത് നേരിടാൻ അമേരിക്കയുടെ കയ്യിൽ വിപുലമായ ബന്ധങ്ങളുണ്ടെന്ന് യുഎസ് ഭീഷണിപ്പെടുത്തുകയും ചെയ്തു.

‘റഷ്യയിലേക്കുള്ള കയറ്റുമതി നിയന്ത്രിക്കാൻ യുഎസ് ഏർപ്പെടുത്തിയ മാനദണ്ഡങ്ങൾ ചൈനീസ് കമ്പനികൾ ലംഘിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ചൈനയ്ക്കുള്ളിലെ കമ്പനികളും ഇതിലുൾപ്പെടുന്നു. ഇത്തരം സംഭവങ്ങൾ ആവർത്തിച്ചാൽ, ഇത് പ്രതിരോധിക്കാൻ വേണ്ടത് ചെയ്യാൻ യുഎസിന് സാധിക്കും’ സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് ഔദ്യോഗിക വക്താവായ നെഡ് പ്രസ് വ്യക്തമാക്കുന്നു. റഷ്യൻ മാധ്യമമായ സ്പുട്നിക് ആണ് ഇക്കാര്യം പുറത്ത് വിട്ടത്. ഉപരോധ ഉടമ്പടികൾ പാലിക്കപ്പെടുന്നുണ്ടെന്ന് അമേരിക്ക ഉറപ്പു വരുത്തുമെന്നും നെഡ് പ്രഖ്യാപിച്ചു.

റഷ്യയുടെ ഉക്രൈൻ ആക്രമണം കാരണമായി ചൂണ്ടിക്കാണിച്ചു കൊണ്ടാണ് അമേരിക്കയുടെ ഉപരോധം. ഇക്കാര്യം ചൈനയിലെ ഉന്നത തല അധികാരികളുമായി ചർച്ച ചെയ്തിട്ടുണ്ടെന്ന് നെഡ് പ്രസ് പറയുന്നു. യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കനും ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യിയും ആക്രമണോത്സുകമായ റഷ്യൻ നടപടികളെപ്പറ്റി ഔദ്യോഗികമായി ചർച്ച ചെയ്തത് നെഡ് ശ്രദ്ധയിൽപ്പെടുത്തി.

shortlink

Related Articles

Post Your Comments

Related Articles


Back to top button