Latest NewsKeralaNewsCrime

മാട്രിമോണിയല്‍ സൈറ്റ് വഴി വിവാഹവാഗ്ദാനം നല്‍കി ലക്ഷങ്ങൾ തട്ടിയെടുത്തു: പരാതിയുമായി 51-കാരി

തിരുവനന്തപുരം : മാട്രിമോണിയല്‍ സൈറ്റ് വഴി പരിചയപ്പെട്ട തിരുവനന്തപുരം സ്വദേശിനിക്ക്‌ വിവാഹവാഗ്ദാനം നൽകി പണം തട്ടിയെടുത്തതായി പരാതി. വിമാനത്താവളത്തില്‍ തടഞ്ഞുവച്ചിരിക്കുകയാണെന്നും പുറത്തിറങ്ങാന്‍ പണം കെട്ടിവയ്ക്കണമെന്ന് വിശ്വസിപ്പിച്ചായിരുന്നു തട്ടിപ്പ്. സംഭവത്തിൽ 51-കാരിയായ സ്ത്രീ സൈബര്‍ ക്രൈം പോലീസിലാണ് പരാതി നൽകിയിരിക്കുന്നത്. ഇവരുടെ പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.

2021- ജനുവരിയിലാണ് വിവാഹമോചിതയായ 51-കാരി മാട്രിമോണിയല്‍ സൈറ്റ് വഴി തട്ടിപ്പുകാരനെ പരിചയപ്പെട്ടത്. ലോകാരോഗ്യസംഘടനയിലെ ഡോക്ടറായി ജോര്‍ദാനിലെ ഉള്‍നാട്ടില്‍ ജോലിചെയ്യുന്നു എന്ന് പറഞ്ഞാണ് തട്ടിപ്പുകാരൻ 51-കാരിയുമായി പരിചയപ്പെട്ടത്. ഫോണില്‍ സംസാരിക്കാന്‍ പറ്റില്ലെന്ന് വിശ്വസിപ്പിച്ച തട്ടിപ്പുകാരൻ വാട്സാപ്പ് സന്ദേശങ്ങളിലൂടെ സൗഹൃദം സ്ഥാപിച്ചു. തുടര്‍ന്ന് ഇവരെ നേരില്‍ക്കാണാനായി ഇന്ത്യയിലേക്ക് വരുന്നുവെന്ന് നവംബറില്‍ അറിയിച്ചു.

Read Also  :  ഉത്സവത്തിന് വരുമെന്ന് ഫോൺ വിളിച്ച് പറഞ്ഞു, പിറ്റേന്ന് അമ്മ കേൾക്കുന്നത് മകന്റെ മരണ വാർത്ത: അനുഗ്രഹിന് നീതി തേടി കുടുംബം

ഇതിന് ശേഷമാണ് ഡല്‍ഹി വിമാനത്താവളത്തില്‍ തടഞ്ഞുവച്ചിരിക്കുകയാണെന്നും പുറത്തിറങ്ങണമെങ്കില്‍ 22.75 ലക്ഷം രൂപ കെട്ടിവയ്‌ക്കേണ്ടിവരുമെന്നും സന്ദേശമയച്ചത്. പരാതിക്കാരിക്ക് നല്‍കാന്‍ സ്വര്‍ണാഭരണങ്ങള്‍ കൊണ്ടുവന്നതാണ് പ്രശ്‌നമെന്നുമറിയിച്ചു.വിമാനത്താവളത്തിലെ കസ്റ്റംസ് ഉദ്യോഗസ്ഥ എന്ന് സ്വയം പരിചയപ്പെടുത്തിയ ഒരു സ്ത്രീയും പരാതിക്കാരിയെ വിളിച്ച് ഇക്കാര്യങ്ങള്‍ സ്ഥിരീകരിച്ചു. ഇതോടെയാണ് ഇവര്‍ പണം കൈമാറിയത്.

Read Also  :  ആരോഗ്യത്തിന് ഏറ്റവും മികച്ച ആഹാരങ്ങള്‍..!

നാലുപേരുടെ പേരിലുള്ള നാല് വ്യത്യസ്ത അക്കൗണ്ടുകളിലേക്ക് പണം കൈമാറാനാണ് തട്ടിപ്പുകാര്‍ ആവശ്യപ്പെട്ടത്. ഇതിന് ശേഷം പിന്നീടും പണം ആവശ്യപ്പെട്ട് തുടങ്ങിയതോടെയാണ് കബളിക്കപ്പെട്ടുവെന്ന് പരാതിക്കാരി തിരിച്ചറിഞ്ഞത്. ഇതോടെയാണ് ഇവർ പോലീസിനെ സമീപിച്ചത്. അതേസമയം, പ്രതികളുപയോഗിച്ച ഫോണുകള്‍ തിരിച്ചറിഞ്ഞിട്ടില്ലെന്നും കൂടുതലും ഇന്റര്‍നെറ്റ് കോളുകളായിരുന്നുവെന്നും അന്വേഷണോദ്യോഗസ്ഥര്‍ പറയുന്നു. പണം കൈമാറിയ ഒരു അക്കൗണ്ട് ബെംഗളൂരുവിലേതാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button