വാഷിങ്ടൺ: കുപ്രസിദ്ധ ഭീകരസംഘടനയായ ഇസ്ലാമിക് സ്റ്റേറ്റ് മേധാവി അബു ഇബ്രാഹിം അൽ ഹാഷിമി അൽ ഖുറേഷി കൊല്ലപ്പെട്ടു. അമേരിക്കൻ സ്പെഷ്യൽ ഫോഴ്സ് കമാൻഡോ ടീം വളഞ്ഞപ്പോൾ ഖുറേഷി സ്വയം പൊട്ടിത്തെറിക്കുകയായിരുന്നുവെന്ന് യുഎസ് വ്യക്തമാക്കുന്നു.
മുൻ ഐഎസ് തലവൻ അബൂബക്കർ അൽ ബഗ്ദാദിയുടെ മരണത്തിനു സമാനമാണ് ഖുറേഷിയുടേതുമെന്ന് പ്രതിരോധ മന്ത്രാലയം വെളിപ്പെടുത്തി. പിടിയിലാകുമെന്ന് ഉറപ്പായപ്പോൾ, ബഗ്ദാദി സ്വയം പൊട്ടിത്തെറിക്കുകയായിരുന്നു. അയാളുടെ കുടുംബവും ഒപ്പം കൊല്ലപ്പെട്ടു. കമാൻഡോകൾ വളഞ്ഞപ്പോൾ, സ്വയം പൊട്ടിത്തെറിച്ചാണ് ഖുറേഷിയും മരിച്ചത്. ഇയാൾക്കൊപ്പം സ്വന്തം കുടുംബം ഉണ്ടായിരുന്നു.
13 മൃതദേഹങ്ങളാണ് സംഭവസ്ഥലത്തു നിന്നും അമേരിക്കൻ സൈനികർ കണ്ടെത്തിയത്. ഇതിൽ 4 സ്ത്രീകളും 6 കുട്ടികളും ഉൾപ്പെടുന്നു. ഇയാളെക്കുറിച്ച് വിവരം നൽകുന്നവർക്ക് 10 മില്യൺ ഡോളറാണ് യുഎസ് സർക്കാർ പാരിതോഷികമായി വാഗ്ദാനം ചെയ്തിരുന്നത്. വടക്കു പടിഞ്ഞാറൻ സിറിയയിൽ ഇന്നലെ നടന്ന ഓപ്പറേഷനിൽ, ഉന്നതനായ ഭീകര നേതാവ് മരിച്ചുവെന്ന വിവരം മാത്രമാണ് പുറത്തു വന്നിരുന്നത്. പിന്നീടാണ് അത് ഖുറേഷിയാണെന്ന് വ്യക്തമായത്.
Post Your Comments