CinemaMollywoodLatest NewsKeralaNewsEntertainment

ദിലീപ് കുറ്റക്കാരനല്ലെന്ന് മുൻ ഡിജിപി സെൻകുമാർ പറഞ്ഞതാണ്, കാര്യങ്ങൾ മാറി മറിഞ്ഞത് ബി സന്ധ്യ വന്ന ശേഷം: മഹേഷ്

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ ദിലീപ് കുറ്റക്കാരനല്ലെന്ന് മുൻ ഡിജിപി സെൻകുമാർ സ്ഥാനമൊഴിയും മുൻപ് വ്യക്തമാക്കിയിരുന്നുവെന്ന് നടനും സംവിധായകനുമായ മഹേഷ്. കാര്യങ്ങൾ മാറിമറിഞ്ഞത് ബി സന്ധ്യ കേസ് ഏറ്റതിന് ശേഷമാണെന്നും മഹേഷ് പറഞ്ഞു. ജയിലിൽ കിടന്ന പൾസർ സുനി പോലീസ് ഉദ്യോഗസ്ഥന്റെ ഫോണിൽ നാദിർഷയെ വിളിച്ചതും ജയിലിലെ പേപ്പറിൽ കത്തയച്ചതും നിയമപ്രകാരം കുറ്റകരമാണെന്നും മഹേഷ് പറഞ്ഞു.

പൾസർ സുനി ഫോൺ ചെയ്ത കാര്യം ചൂണ്ടിക്കാട്ടി ദിലീപ് ഡിജിപിയ്ക്ക് പരാതി നൽകിയിരുന്നു. സെൻകുമാറിന് ശേഷം സ്ഥാനമേറ്റ ലോക്‌നാഥ്‌ ബെഹ്റയുടെ നിർദേശപ്രകാരം തനിക്ക് വന്ന ഭീഷണി കോൾ റെക്കോർഡ് ചെയ്തത് സിഡിയാക്കി ദിലീപ് പോലീസിന് നൽകിയിതായും മഹേഷ് വ്യക്തമാക്കി. എന്നാൽ ദിലീപിന്റെ പരാതിയിൽ തുടർ അന്വേഷണം ഉണ്ടായില്ലെന്നും, മഹേഷ് കൂട്ടിച്ചേർത്തു. നിലവിൽ സ്റ്റേറ്റിന് എന്തും പറയാമെന്ന അവസ്ഥയാണെന്നും, കുറ്റാരോപിതന് തന്റെ ഭാഗം കോടതിയിൽ മാത്രമേ വാദിക്കാൻ കഴിയു എന്നും അദ്ദേഹം പറഞ്ഞു. കോടതിയ്‌ക്കെതിരെയും കുറ്റാരോപിതനെതിരെയും മാധ്യമങ്ങൾ നടത്തുന്ന വിചാരണ നിയമത്തിനെതിരായ വെല്ലുവിളിയാണെന്നും മഹേഷ് പറഞ്ഞു.

‘ബു​ള്ളി ബാ​യ്​’ പോലുള്ള വിദ്വേഷ ആപ്പുകൾ : സൈബർ ഇടങ്ങളിൽ സ്ത്രീകളുടെ സുരക്ഷ ഉറപ്പാക്കണമെന്ന് കേന്ദ്ര മന്ത്രി

ദിലീപിനെതിരായി ചാനൽ ചർച്ചകളിൽ സംവാദത്തിനെത്തുന്നവരുടെ പിന്നിൽ ആരാണെന്ന് കണ്ടെത്തണമെന്നും അവരാണ് കേസിന്റെ സൂത്രധാരനെന്നും മഹേഷ് പറഞ്ഞു. ഒപ്പം നിന്ന സ്ത്രീകളോട് പോലും മാന്യതയും നീതിയും കാണിക്കാത്തവരാണ് ദിലീപിനെതിരായി ചാനലുകളിൽ വാദിക്കാനെത്തുന്നതെന്നും ഇവരുടെ പഴയകാലം ചർച്ചയ്ക്ക് വിധേയമാക്കണമെന്നും മഹേഷ് പറഞ്ഞു.
ഇവർക്കെല്ലാം ദിലീപിനോട് പക വരാനായി വ്യക്തിപരമായ കാരണങ്ങളും ഉണ്ടെന്ന് മഹേഷ് കൂട്ടിച്ചേർത്തു.

ദിലീപിന്റെ കൈവശത്തുനിന്നും അന്വേഷണ ഉദ്യോഗസ്ഥർ പിടിച്ചെടുത്ത ഫോണുകളിൽ തെളിവുകൾ കുത്തിത്തിരുകാൻ സാധ്യതയുണ്ടെന്നും ദിലീപിന് വേണ്ടി സംസാരിക്കുന്നവർ ആക്രമണത്തിന് ഇരയായ നടിക്ക് എതിരാണെന്ന് ഇവർ വരുത്തി തീർക്കുകയാണെന്നും മഹേഷ് പറഞ്ഞു. നടിക്ക് സംഭവിച്ച അതിക്രമം അങ്ങേയറ്റം അപലപനീയമാണെന്നും എന്നാൽ ഇരയ്ക്ക് നീതി ലഭിക്കുന്നതിന് പകരം ദിലീപിനെ കുറ്റക്കാരനാക്കാനാണ് ശ്രമം നടക്കുന്നതെന്നും മഹേഷ് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button