ദുബായ്: മ്യൂസിയം ഓഫ് ദ് ഫ്യൂച്ചറിന്റെ ഉദ്ഘാടനം ഫെബ്രുവരി 22 ന്. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമാണ് ഇക്കാര്യം അറിയിച്ചത്. പരമ്പരാഗത-ആധുനിക വാസ്തുശിൽപ വിദ്യകൾ ഒരുമിക്കുന്ന മ്യൂസിയമാണിത്. എമിറേറ്റ്സ് ടവേഴ്സ്, ദുബായ് ഇന്റർനാഷനൽ ഫിനാൻഷ്യൽ സെന്റർ, ദുബായ് വേൾഡ് ട്രേഡ് സെന്റർ എന്നിവയ്ക്കു സമീപം 30,000 ചതുരശ്ര മീറ്ററിലാണ് മ്യൂസിയം തയ്യാറാക്കിയിട്ടുള്ളത്. 77 മീറ്ററാണ് മ്യൂസിയത്തിന്റെ ഉയരം.
Read Also: കോവിഡ്: കേരളത്തിന്റെ പ്രവർത്തനം സുതാര്യം,രോഗ വ്യാപനതോത് കുറയുന്നതായി ആരോഗ്യമന്ത്രി
ലോകത്ത് ഏറ്റവും ഭംഗിയും പുതുമകളുമുള്ള 14 മ്യൂസിയങ്ങളിൽ ഒന്നാണ് ഇതെന്നാണ് നാഷനൽ ജ്യോഗ്രഫിക് മാഗസിൻ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ഗവേഷണത്തിനുള്ള നൂതന ലാബുകൾ, ക്ലാസ് മുറികൾ, പുത്തൻ സാങ്കേതിക വിദ്യകളെക്കുറിച്ച് അറിവു പകരുന്ന മേഖലകൾ തുടങ്ങിയവയാണ് മ്യൂസിയത്തിലെ പ്രധാന ആകർഷണങ്ങൾ. ബഹിരാകാശം, കാലാവസ്ഥാ മാറ്റം, ആരോഗ്യം, ഭാവി പദ്ധതികൾ തുടങ്ങിയ വിഷയങ്ങളെ കുറിച്ചുള്ള സമഗ്ര വിവരങ്ങൾ ലഭ്യമാകും. മ്യൂസിയത്തിനു ചുറ്റുമുള്ള പാർക്കിൽ 80 ഇനം അപൂർവ സസ്യങ്ങളാണുള്ളത്. സ്മാർട് സാങ്കേതിവിദ്യ ഉപയോഗിച്ചാണ് ജലസേചനം നടത്തുന്നത്.
Post Your Comments