ThiruvananthapuramKeralaLatest NewsNews

മാളുകൾക്കും ബാറുകൾക്കും ആകാം, തിയേറ്ററിന് മാത്രം നിഷിദ്ധം: സി കാറ്റഗറി ജില്ലകളിൽ തിയേറ്ററുകൾ തുറക്കുമോ?

തിയേറ്ററുകൾ തുറന്നു നൽകാനാകില്ലെന്നും അത് രോഗവ്യാപനം വർദ്ധിപ്പിക്കുമെന്നും സംസ്ഥാന സർക്കാർ സത്യവാങ്മൂലം നൽകിയിരുന്നു.

തിരുവനന്തപുരം: കൊവിഡ് വ്യാപനത്തെ തുടർന്ന് സി കാറ്റഗറി ജില്ലകളിൽ സിനിമാ തിയേറ്ററുകൾ അടച്ചിടാനുളള സർക്കാരിന്റെ തീരുമാനം ചോദ്യം ചെയ്തുളള ഹ‍ർജി പരിഗണിക്കുന്നത് തിങ്കളാഴ്ചത്തേക്ക് മാറ്റി. നിലവിലെ കൊവിഡ് സാഹചര്യം വിലയിരുത്താന്‍ സര്‍ക്കാര്‍ ഇന്ന് അവലോകനയോഗം ചേരുന്നുണ്ടെന്ന് അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. ഇത് പരിഗണിച്ച കോടതി സർക്കാരിന്റെ തീരുമാനം അറിഞ്ഞതിനു ശേഷം ഹർജി പരിഗണിക്കാമെന്ന് വ്യക്തമാക്കി. തുടര്‍ന്നാണ് തിങ്കളാഴ്ച രാവിലെ ആദ്യ കേസായി ഫിയോക്കിന്റെ ഹർജി പരിഗണിക്കാന്‍ കോടതി മാറ്റിയത്.

Also read: സ്കൂളുകൾ വീണ്ടും തുറക്കുന്നു: സംസ്ഥാനത്തെ കോവിഡ് നിയന്ത്രണങ്ങളിൽ കൂടുതല്‍ ഇളവുകള്‍

തിയേറ്ററുകൾ തുറന്നു നൽകാനാകില്ലെന്നും അത് രോഗവ്യാപനം വർദ്ധിപ്പിക്കുമെന്നും സംസ്ഥാന സർക്കാർ സത്യവാങ്മൂലം നൽകിയിരുന്നു. അടച്ചിട്ട എസി ഹാളിനുളളിൽ രണ്ട് മണിക്കൂറിലധികം സമയം തുടർച്ചയായി ഇരിക്കുന്നത് ഇപ്പോഴത്തെ സാഹചര്യത്തിൽ അപകടകരമാണെന്നാണ് സർക്കാർ അറിയിച്ചിരിക്കുന്നത്. എന്നാൽ, മാളുകൾക്ക് അടക്കം ഇളവ് നൽകിയ സർക്കാർ തിയേറ്ററുകൾ അടച്ചിടുന്നത് വിവേചനപരമാണെന്നാണ് തിയേറ്റർ ഉടമകളുടെ നിലപാട്.

ഞായറാഴ്ചകളിൽ സിനിമാ തീയേറ്ററുകൾ അടച്ചിടണമെന്ന സർക്കാർ ഉത്തരവാണ് ഫിയോക്ക് ഹർജിയിലൂടെ ചോദ്യം ചെയ്യുന്നത്. 50 ശതമാനം സീറ്റുകളിൽ തിയേറ്ററുകൾ പ്രവർത്തിക്കാൻ അനുവദിക്കണമെന്നാണ് ഫിയോക്കിന്‍റെ ആവശ്യം. ഷോപ്പിങ് മാളുകൾക്കും ബാറുകൾക്കും ഇളവുകൾ അനുവദിച്ചുകൊണ്ട് തീയേറ്ററുകൾ അടച്ചിടാൻ നിർദ്ദേശം നൽകുന്നത് വിവേചനപരമാണെന്നാണ് ഹർജിക്കാരുടെ വാദം.

shortlink

Related Articles

Post Your Comments

Related Articles


Back to top button