Latest NewsKeralaNews

സ്കൂളുകൾ വീണ്ടും തുറക്കുന്നു: സംസ്ഥാനത്തെ കോവിഡ് നിയന്ത്രണങ്ങളിൽ കൂടുതല്‍ ഇളവുകള്‍

തിരുവനന്തപുരം : സംസ്ഥാനത്ത് കോവിഡ് നിയന്ത്രണത്തില്‍ കൂടുതല്‍ ഇളവുകള്‍ നല്‍കാന്‍ അവലോകന യോഗത്തില്‍ തീരുമാനം. കോളജുകള്‍ ഏഴിനും സ്‌കൂളുകളില്‍ നിര്‍ത്തിവച്ചിരിക്കുന്ന ക്ലാസുകള്‍ 14നും തുറക്കും.

അതേസമയം, ഞായറാഴ്ച ലോക്ക്ഡൗണിന് സമാനമായ നിയന്ത്രണമാണ് സംസ്ഥാനത്ത് തുടരുന്നതെങ്കിലും ആരാധനയ്ക്ക് അനുമതി നല്‍കാന്‍ യോഗം തീരുമാനിച്ചു. 20 പേരെയാണ് അനുവദിക്കുക. ആറ്റുകാല്‍ പൊങ്കാല വീടുകളില്‍ നടത്താന്‍ നിര്‍ദേശിക്കും. ക്ഷേത്ര പരിസരത്ത് 200 പേരെ മാത്രമേ അനുവദിക്കൂ.

Read Also  :  ശബരിമലയിൽ നാലു വർഷമായി ലേഔട്ട് പ്ലാൻ പോലും തയ്യാറാക്കിയിട്ടില്ല: ഹൈക്കോടതി ഇടപെടലിനെ വിമർശിച്ച് ദേവസ്വം മന്ത്രി

യോഗത്തിൽ തിരുവനന്തപുരം ജില്ലയെ സി കാറ്റഗറിയിൽ നിന്ന് ഒഴിവാക്കി. കൊല്ലം ജില്ലയെ സി കാറ്റഗറിയിൽ തന്നെ നിലനിര്‍ത്തും. കാസർകോട് ജില്ലയെ ഒരു കാറ്റഗറിയിലും ഉള്‍പ്പെടുത്തിയിട്ടില്ല. മലപ്പുറവും കോഴിക്കോടും എ കാറ്റഗറിയിലാണ്. മറ്റ് പത്ത് ജില്ലകള്‍ ബി കാറ്റഗറിയില്‍ സ്ഥാനം പിടിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button