ന്യൂഡൽഹി: പാർലമെന്റിൽ രാഹുൽ ഗാന്ധിക്ക് കഴിഞ്ഞ ദിവസം കഷ്ടകാലമായിരുന്നു എന്ന് സോഷ്യൽ മീഡിയ. ഫെബ്രുവരി 2 ബുധനാഴ്ച, ലോക്സഭയിൽ രാഷ്ട്രപതിയുടെ പ്രസംഗത്തിനുള്ള നന്ദിപ്രമേയ ചർച്ചയ്ക്കിടെ പാർലമെന്ററി മാനദണ്ഡങ്ങളിൽ ഇടപെട്ടതിന് വയനാട് എംപിയും കോൺഗ്രസ് മുതിർന്ന നേതാവുമായ രാഹുൽ ഗാന്ധിയെ ലോക്സഭാ സ്പീക്കർ ഓം ബിർള ശകാരിച്ചു. തന്റെ പ്രസംഗത്തിന്റെ ഒരു സെക്മെന്റിനിടയിൽ മറ്റൊരു എംപിയെ സംസാരിക്കാൻ മുതിർന്ന കോൺഗ്രസ് നേതാവ് അനുവദിച്ചുകൊണ്ട് , ‘ഞാൻ ജനാധിപത്യത്തിൽ വിശ്വസിക്കുന്നു, അതുകൊണ്ട് അദ്ദേഹത്തെ സംസാരിക്കാൻ അനുവദിക്കുന്നു’ എന്നാണ് രാഹുൽ പറഞ്ഞത്.
ഇതോടെ ലോക്സഭാ സ്പീക്കർ ഓം ബിർള വയനാട് എംപിയെ വിമർശിച്ചു, ‘നിങ്ങൾക്ക് അനുമതി നൽകാൻ കഴിയില്ല, അത് എന്റെ അവകാശമാണ്.’ എന്നദ്ദേഹം ചൂണ്ടിക്കാട്ടി. സഭ നിയന്ത്രിക്കുന്ന സ്പീക്കർക്കാണ് ആര് സംസാരിക്കണമെന്ന് അനുമതി കൊടുക്കാൻ അവകാശമെന്ന് പോലും ചിന്തിക്കാതെയായിരുന്നു രാഹുലിന്റെ ഇടപെടൽ. കൂടാതെ പ്രസംഗത്തിനിടയിൽ പ്രധാനമന്ത്രിയെ രാജാവെന്ന് പരിഹസിക്കുകയും ചെയ്തു. രാജാവ് മറ്റുള്ളവരുടെ വാക്ക് കേൾക്കുന്നില്ല എന്നാണ് രാഹുൽ പറഞ്ഞത്. കൂടാതെ ദളിത് നേതാവായ പാസ്വാൻ തെറ്റായ പാർട്ടിയിലാണെന്നും രാഹുൽ പറഞ്ഞു.
ബിജെപി എംപി കമലേഷ് പാസ്വാനെ രാഹുൽ ഗാന്ധി പരാമർശിച്ചപ്പോൾ പാസ്വാൻ പ്രതിഷേധവുമായി എഴുന്നേറ്റു, സഭ ബഹളത്തിലേക്ക് നീങ്ങി. പാസ്വാൻ സ്പീക്കർക്ക് നേരെ കൈകൊണ്ട് ആംഗ്യം കാണിച്ചു, ഇടയിൽ തന്നെ സംസാരിക്കാൻ അനുവദിക്കണമെന്ന് അഭ്യർത്ഥിച്ചു. എന്നാൽ അദ്ദേഹത്തോട് ഇരിക്കാൻ ആവശ്യപ്പെട്ട് ഓം ബിർള മറുപടി നൽകി. ‘നഹി ബീച്ച് മേ നഹി…ബാദ് മെയിൻ’ (ഇല്ല… ഇടയിലല്ല.. പിന്നീട് അവസരം നൽകാം). ഈ സമയത്ത്, വയനാട് എംപി വളരെ ആത്മവിശ്വാസത്തോടെ പാസ്വാനോട് സംസാരിക്കുന്നത് നിർത്താൻ ആവശ്യപ്പെടുകയും ഓം ബിർളയുടെ നേരെ തിരിഞ്ഞ് പറഞ്ഞു: ‘സ്പീക്കർ സർ… ഞാൻ ഒരു ജനാധിപത്യ വ്യക്തിയാണ്… ഞാൻ അദ്ദേഹത്തെ സംസാരിക്കാൻ അനുവദിക്കുന്നു.
‘ ഇതോടെയാണ് സ്പീക്കർ രാഹുലിനെ സഹകരിച്ചതും രാഹുലിന് അതിനു അനുമതി നല്കാൻ അവകാശമില്ലെന്ന് പറഞ്ഞതും. ഇത് ഒറ്റപ്പെട്ട സംഭവമല്ല. ഇതേ സെഗ്മെന്റിൽ തന്നെ, ബുധനാഴ്ച ലോക്സഭയിൽ രാഷ്ട്രപതിയുടെ പ്രസംഗത്തിനുള്ള നന്ദിപ്രമേയ ചർച്ചയ്ക്ക് മറുപടി പറഞ്ഞതിന് ശേഷം നിരവധി മന്ത്രിമാരും രാഹുൽ ഗാന്ധിയെ എതിർത്തു. ജുഡീഷ്യറി, തിരഞ്ഞെടുപ്പ് കമ്മീഷൻ, പെഗാസസ് എന്നിവയെല്ലാം ‘സംസ്ഥാനങ്ങളുടെ ശബ്ദം തകർക്കാനുള്ള ഉപകരണങ്ങളാണ്’ എന്ന് രാഹുൽ ഗാന്ധി ലോക്സഭയിൽ പറഞ്ഞു.
കോൺഗ്രസ് നേതാവിന്റെ പ്രസ്താവനകളോട് പ്രതികരിച്ചുകൊണ്ട് പ്രഹ്ലാദ് ജോഷി പറഞ്ഞു, ‘അദ്ദേഹം ആശയക്കുഴപ്പത്തിലായ, ബുദ്ധിശൂന്യനായ നേതാവാണ്. ‘ചൈനക്കാർക്ക് വളരെ വ്യക്തമായ കാഴ്ചപ്പാടുണ്ട്’ എന്ന രാഹുലിന്റെ പരാമർശത്തെ പരാമർശിച്ച് പാർലമെന്ററി കാര്യമന്ത്രി പറഞ്ഞു, ‘ഇന്ത്യ ഒരു രാജ്യമല്ലെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. ചൈനയുടെ കാഴ്ചപ്പാട് വളരെ വ്യക്തമാണെന്ന് അദ്ദേഹം പറഞ്ഞു. ചൈനയെ പിന്തുണയ്ക്കാൻ വേണ്ടിയാണോ നിങ്ങൾ പാർലമെന്റിൽ എത്തിയത്? ടിബറ്റ് പ്രശ്നത്തിന് കാരണം കോൺഗ്രസ് മാത്രമാണെന്നും അദ്ദേഹം പറഞ്ഞു.
Post Your Comments