കോട്ടയം: വെള്ളത്തിനായി കാലിക്കുടങ്ങളുമായെത്തിയ വീട്ടമ്മമാരുടെ പ്രതിഷേധം ഫലപ്രാപ്തിയിലെത്തി. പ്രതിഷേധത്തിനൊടുവിൽ 10 ദിവസത്തിനുള്ളിൽ വെള്ളമെത്തിക്കാമെന്ന വാട്ടർ അതോറിറ്റി അധികൃതർ ഉറപ്പ് നൽകി. തുടർന്ന് സമരം താത്കാലികമായി അവസാനിപ്പിച്ചു.
കോട്ടയം വാട്ടർ അതോറിറ്റി ഓഫീസിനു മുന്നിൽ സമരവുമായി പുൽപ്പാറ, വടാതുമുകൾ, ഇരുകവല, അർത്യാകുളം പ്രദേശത്തെ വീട്ടമ്മമാരാണ് എത്തിയത്. നട്ടാശേരി ഗാന്ധി സ്മാരക കേന്ദ്രത്തിന് മുകളിലുള്ള ടാങ്കിൽ നിന്നും നിലവിലുള്ള രണ്ടര ഇഞ്ച് പൈപ്പ് മാറ്റി ആറ് ഇഞ്ച് പൈപ്പ് സ്ഥാപിച്ച് വെള്ളമെത്തിക്കുമെന്നാണ് വാട്ടർ അതോറിറ്റിയുടെ വാഗ്ദാനം. ഇതിനായി ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ചു.
മുനിസിപ്പൽ കൗണ്‍സിലർമാരായ സാബു മാത്യു, ലിസി കുര്യൻ, ഗാന്ധി സ്മാരക കേന്ദ്രം സെക്രട്ടറി അരവിന്ദാക്ഷൻ നായർ, എ.കെ. ശോഭന ടീച്ചർ എന്നിവർ വാട്ടർ അഥോറിറ്റി അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനിയർ എൻ.ഐ. കുര്യാക്കോസ്, എ.ഇ. ശ്രീജിത്ത്, ഓവർസിയർ ആതിര എന്നിവരുമായി നടത്തിയ ചർച്ചയിലാണ് തീരുമാനമായത്.
Post Your Comments