വാഷിങ്ടൺ : അത്യാഹിത വിഭാഗത്തിലെ ഡോക്ടർമാർ ചികിത്സക്കിടെ പലപ്പോഴും ഞെട്ടിക്കുന്ന സാഹചര്യങ്ങൾ അഭിമുഖീകരിക്കാറുണ്ട്. ഇപ്പോഴിതാ ആദം കേ എന്നൊരു ഡോക്ടർ താൻ ജീവിതത്തിൽ ഏറ്റവും അമ്പരപ്പോടെ കൈകാര്യം ചെയ്ത ഒരു കേസിനെ കുറിച്ച് പറഞ്ഞിരിക്കുയാണ്. സ്വകാര്യ ഭാഗത്ത് കിൻഡർ ജോയ് മിഠായി ഒളിപ്പിച്ച് പൊല്ലാപ്പുമായി എത്തിയ യുവതിയെ കുറിച്ചാണ് ഡോക്ടർ പറയുന്നത്. അദ്ദേഹത്തിന്റെ ഓർമ്മക്കുറിപ്പായ ‘ദിസ് ഈസ് ഗോയിംഗ് ടു ഹർട്ട് ‘ എന്ന പുസ്തകത്തിലാണ് ഇക്കാര്യം പറയുന്നത്.
കാമുകന് ഒരു സർപ്രൈസ് കൊടുക്കണമെന്ന ഉദ്ദേശത്തോടെയാണ് യുവതി സ്വകാര്യഭാഗങ്ങളിൽ കിൻഡർ ജോയ് ഒളിപ്പിച്ചതെന്ന് ഡോക്ടർ പറഞ്ഞു.മിഠായിക്കുള്ളിൽ ഒരു വിവാഹ മോതിരവും യുവതി ഒളിപ്പിച്ച് വെച്ചിരുന്നു.തുടർന്ന് അത് കാമുകൻ കണ്ടെത്തുന്നതിനായി സ്വകാര്യ ഭാഗങ്ങളിൽ ഒളിപ്പിക്കുകയായിരുന്നു.
എന്നാൽ, മിഠായി കുടുങ്ങുകയും യുവതി അത്യാഹിത വിഭാഗത്തിൽ എത്തുകയുമായിരുന്നു. ആദ്യം ഫോഴ്സ്പ്സ് ഉപയോഗിച്ച് മിഠായി ശ്രദ്ധാപൂർവ്വം നീക്കം ചെയ്യുകയും സ്ത്രീയുടെ കാമുകന് കൈമാറുകയും ചെയ്തു. തുടർന്ന് മുട്ടുകുത്തി നിന്ന് യുവതി വിവാഹാഭ്യർത്ഥന നടത്തിയെന്നും ഡോക്ടർ പറഞ്ഞു.
Post Your Comments