Latest NewsKeralaNews

‘അരിമാവ് കുടിച്ചു പാല്‍ എന്ന് കരുതി നൃത്തം ചെയ്ത ദരിദ്ര ബാലന്‍’: ശിവശങ്കറിന്റെ ആത്മ കഥയെക്കുറിച്ച് രശ്മിത രാമചന്ദ്രന്‍

സര്‍വീസിലേക്ക് തിരിച്ചെത്തിയ ശേഷം സര്‍ക്കാരിന്റെ അനുമതി വാങ്ങിയാണ് അദ്ദേഹത്തിന്റെ പുസ്തകം പുറത്തുവരുന്നത്.

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിന്റെ ആത്മകഥ പുറത്തിറങ്ങാനിരിക്കെ പ്രതികരണവുമായി അഭിഭാഷകയും കേരള ഹൈക്കോടതി പ്ലീഡറുമായ അഡ്വ. രശ്മിത രാമചന്ദ്രന്‍. താന്‍ ഈ പുസ്തകം വായിക്കുമെന്നും, മാധ്യമങ്ങളും ഇത് വായിക്കുമെന്നാണ് കരുതുന്നതെന്നും അവര്‍ തന്റെ ഫേസ്ബുക്ക് കുറിപ്പില്‍ വ്യക്തമാക്കി.

ഫേസ്‌ബുക്ക് കുറിപ്പിന്റെ പൂർണരൂപം:

പുരാണത്തിലെ കണ്ണ് നനയിച്ച ആ കുട്ടി …..അരിമാവ് കുടിച്ചു പാല്‍ എന്ന് കരുതി നൃത്തം ചെയ്ത ദരിദ്ര ബാലന്‍! അതൊരു ചതി ആയിരുന്നു! വര്‍ഷങ്ങള്‍ കഴിഞ്ഞ് യുദ്ധ വിജയത്തിനായി ഒരിക്കല്‍ കൂടെ ആ പേര് ചതിയില്‍ പെട്ടു! പുരാണം അവസാനിച്ചിട്ടും അവന്റെ അലയല്‍ തുടരുകയാണ്!
I will read this book! Hope the media too will!!

Read Also: തന്നെ അറസ്റ്റ് ചെയ്താൽ മുഖ്യമന്ത്രിക്കെതിരെ മൊഴി കിട്ടുമെന്ന് ഏജൻസികൾ കരുതി: അന്വേഷണ ഏജൻസികൾക്കെതിരെ എം.ശിവശങ്കർ

അതേസമയം ശനിയാഴ്ചയാണ് ശിവശങ്കറിന്റെ പുസ്തകം പുറത്തിറങ്ങുന്നത്. ഡി.സി ബുക്ക്സാണ് പുസ്തകം പ്രസിദ്ധീകരിക്കുന്നത്. സ്വര്‍ണക്കടത്തുകേസിലെ അന്വേഷണ ഏജന്‍സികളുടെ സമീപനവും ജയിലിലെ അനുഭവങ്ങളുമടക്കമുള്ള കാര്യങ്ങള്‍ പുസ്തകത്തിലുണ്ടാകും. സര്‍വീസിലേക്ക് തിരിച്ചെത്തിയ ശേഷം സര്‍ക്കാരിന്റെ അനുമതി വാങ്ങിയാണ് അദ്ദേഹത്തിന്റെ പുസ്തകം പുറത്തുവരുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button