COVID 19corona positive storiesLatest NewsUAENewsInternationalGulf

കോവിഡ്: യുഎഇയിൽ ബുധനാഴ്ച്ച സ്ഥിരീകരിച്ചത് 2,084 കേസുകൾ

അബുദാബി: യുഎഇയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ നേരിയ വർധനവ്. 2,163 പുതിയ കേസുകളാണ് ബുധനാഴ്ച്ച സ്ഥിരീകരിച്ചത്. 1,303 പേർ രോഗമുക്തി നേടിയതായും യുഎഇ ആരോഗ്യ മന്ത്രാലയം അറിയിച്ചു. കോവിഡ് ബാധയെ തുടർന്നുള്ള 3 മരണങ്ങളാണ് ബുധനാഴ്ച്ച യുഎഇയിൽ റിപ്പോർട്ട് ചെയ്തത്.

Read Also: അമിതവേഗത്തിൽ വന്ന ഇന്നോവ ഓട്ടോയിൽ ഇടിച്ച് ഡ്രൈവർ മരിച്ചു: വാഹനം ഓടിച്ചയാൾ പിടിയിൽ, മദ്യലഹരിയിലെന്ന് ആക്ഷേപം

8,49,305 പേർക്കാണ് യുഎഇയിൽ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. 7,79,466 പേർ രോഗമുക്തി നേടി. 2,251 പേർ കോവിഡിനെ തുടർന്ന് മരണമടഞ്ഞു. 67,588 പേർ ചികിത്സയിൽ കഴിയുന്നുണ്ടെന്നാണ് ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്തമാക്കുന്നത്. ഇന്ന് 497,827 കോവിഡ് പരിശോധനകളാണ് യുഎഇയിൽ നടത്തിയതെന്നും ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്തമാക്കുന്നു.

0.2 ശതമാനമാണ് യുഎഇയിലെ കോവിഡ് മരണ നിരക്ക്. ആഗോള ശരാശരിയേക്കാൾ രണ്ട് ശതമാനം കുറവാണിത്. അതേസമയം രാജ്യത്തെ ജനസംഖ്യയുടെ 97 ശതമാനത്തിലധികം പേർക്കും കോവിഡ് പ്രതിരോധ വാക്‌സിന്റെ ഒരു ഡോസ് ലഭിച്ചിട്ടുണ്ടെന്നാണ് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കുന്നത്.

Read Also: ആർട്ടിക്കിൾ 370 റദ്ദാക്കിയതിന് ശേഷം 1,700 കശ്മീരി പണ്ഡിറ്റുകളെ ജമ്മു കശ്മീർ സർക്കാർ നിയമിച്ചു : കേന്ദ്രം രാജ്യസഭയിൽ

shortlink

Related Articles

Post Your Comments

Related Articles


Back to top button