Latest NewsIndia

ആർട്ടിക്കിൾ 370 റദ്ദാക്കിയതിന് ശേഷം 1,700 കശ്മീരി പണ്ഡിറ്റുകളെ ജമ്മു കശ്മീർ സർക്കാർ നിയമിച്ചു : കേന്ദ്രം രാജ്യസഭയിൽ

ജമ്മു കശ്മീരിൽ ആർട്ടിക്കിൾ 370 റദ്ദാക്കിയതിന് ശേഷം 439 ഭീകരർ കൊല്ലപ്പെട്ടതായും നിത്യാനന്ദ് റായ് ചൂണ്ടിക്കാട്ടി.

ന്യൂഡൽഹി: 2019 ആഗസ്റ്റ് 5 ന് ആർട്ടിക്കിൾ 370 റദ്ദാക്കുകയും സംസ്ഥാനം രണ്ട് പ്രത്യേക കേന്ദ്രഭരണ പ്രദേശങ്ങളാക്കി മാറ്റുകയും ചെയ്തതിന് ശേഷം 1700 കശ്മീരി പണ്ഡിറ്റുകളെ ജമ്മു കശ്മീർ സർക്കാർ വിവിധ വകുപ്പുകളിലായി നിയമിച്ചതായി സർക്കാർ. കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ് റായിയാണ് ബുധനാഴ്ച രാജ്യസഭയിൽ ഇക്കാര്യം അറിയിച്ചത്. ജമ്മു കശ്മീർ സർക്കാർ നൽകിയ കണക്കുകൾ പ്രകാരം 44,684 കശ്മീരി കുടിയേറ്റ കുടുംബങ്ങൾ ജമ്മുവിലെ ദുരിതാശ്വാസ പുനരധിവാസ കമ്മീഷണർ (മൈഗ്രന്റ്സ്) ഓഫീസിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഈ കുടുംബങ്ങളിൽ 1,54,712 വ്യക്തികൾ ഉൾപ്പെടുന്നു.

കശ്മീരി കുടിയേറ്റ കുടുംബങ്ങളെ പുനരധിവസിപ്പിക്കുന്നതിനായി 2019 ഓഗസ്റ്റ് 5 മുതൽ ജമ്മു കശ്മീർ സർക്കാർ അത്തരത്തിലുള്ള 1,697 പേരെ നിയമിക്കുകയും 1,140 പേരെ അധികമായി തിരഞ്ഞെടുക്കുകയും ചെയ്തുവെന്ന് രേഖാമൂലമുള്ള ചോദ്യത്തിന് മറുപടിയായി നിത്യാനന്ദ് റായ് പറഞ്ഞു. ജമ്മു കശ്മീരിൽ ആർട്ടിക്കിൾ 370 റദ്ദാക്കിയതിന് ശേഷം 439 ഭീകരർ കൊല്ലപ്പെട്ടതായും നിത്യാനന്ദ് റായ് ചൂണ്ടിക്കാട്ടി.

98 സാധാരണക്കാർക്കും 109 സുരക്ഷാ ഉദ്യോഗസ്ഥർക്കും ജീവൻ നഷ്ടപ്പെട്ടു, 541 ഭീകരാക്രമണ സംഭവങ്ങൾ ഈ കാലയളവിൽ റിപ്പോർട്ട് ചെയ്യപ്പെട്ടു. ആർട്ടിക്കിൾ 370 റദ്ദാക്കിയതിന് ശേഷം, കല്ലേറ് പോലെയുള്ള പ്രതിഷേധങ്ങളും പൂജ്യമായി കുറഞ്ഞു, താഴ്‌വരയിലെ തീവ്രവാദ ഫണ്ടിംഗ് പാതകളും വിഘടനവാദി നേതാക്കളെയും എൻഐഎ അടിച്ചമർത്തുകയും ചെയ്തു എന്നതും ശ്രദ്ധേയമാണ്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button