Latest NewsUAENewsInternationalGulf

കോവിഡ് പ്രതിരോധം: ബുധനാഴ്ച്ച യുഎഇയിൽ നൽകിയത് 44,300 വാക്‌സിൻ ഡോസുകൾ

അബുദാബി: ബുധനാഴ്ച്ച യുഎഇ സർക്കാർ വിതരണം ചെയ്തത് 44,300 കോവിഡ് ഡോസുകൾ. ആകെ 23,609,334 ഡോസുകളാണ് വിതരണം ചെയ്തതെന്ന് യുഎഇ ആരോഗ്യ പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി.

Read Also: അമിതവേഗത്തിൽ വന്ന ഇന്നോവ ഓട്ടോയിൽ ഇടിച്ച് ഡ്രൈവർ മരിച്ചു: വാഹനം ഓടിച്ചയാൾ പിടിയിൽ, മദ്യലഹരിയിലെന്ന് ആക്ഷേപം

യുഎഇയിലെ ജനസംഖ്യയിലെ 91 ശതമാനത്തിലധികം പേരും വാക്‌സിന്റെ രണ്ടു ഡോസുകളും സ്വീകരിച്ചിട്ടുണ്ടെന്നാണ് ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്തമാക്കുന്നത്. അതേസമയം 2,163 പുതിയ കോവിഡ് കേസുകളാണ് ബുധനാഴ്ച്ച യുഎഇയിൽ റിപ്പോർട്ട് ചെയ്തത്. 1,303 പേർ രോഗമുക്തി നേടിയതായും യുഎഇ ആരോഗ്യ മന്ത്രാലയം അറിയിച്ചു. കോവിഡ് ബാധയെ തുടർന്നുള്ള 3 മരണങ്ങളാണ് ബുധനാഴ്ച്ച യുഎഇയിൽ റിപ്പോർട്ട് ചെയ്തത്.

8,49,305 പേർക്കാണ് യുഎഇയിൽ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. 7,79,466 പേർ രോഗമുക്തി നേടി. 2,251 പേർ കോവിഡിനെ തുടർന്ന് മരണമടഞ്ഞു. 67,588 പേർ ചികിത്സയിൽ കഴിയുന്നുണ്ടെന്നാണ് ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്തമാക്കുന്നത്. ഇന്ന് 497,827 കോവിഡ് പരിശോധനകളാണ് യുഎഇയിൽ നടത്തിയതെന്നും ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്തമാക്കുന്നു.

0.2 ശതമാനമാണ് യുഎഇയിലെ കോവിഡ് മരണ നിരക്ക്. ആഗോള ശരാശരിയേക്കാൾ രണ്ട് ശതമാനം കുറവാണിത്. അതേസമയം രാജ്യത്തെ ജനസംഖ്യയുടെ 97 ശതമാനത്തിലധികം പേർക്കും കോവിഡ് പ്രതിരോധ വാക്‌സിന്റെ ഒരു ഡോസ് ലഭിച്ചിട്ടുണ്ടെന്നാണ് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കുന്നത്.

Read Also: വാവ സുരേഷ് വെന്റിലേറ്ററിൽ കഴിയുന്ന ദൃശ്യങ്ങൾ പ്രചരിപ്പിച്ചവർക്കെതിരെ അന്വേഷണം: ആരോഗ്യമന്ത്രി റിപ്പോർട്ട് തേടി

shortlink

Related Articles

Post Your Comments

Related Articles


Back to top button