അടിമാലി: ആൾത്താമസമില്ലാതെ അടഞ്ഞ് കിടന്നിരുന്ന വീട്ടിൽ മോഷണം നടത്തിയ രണ്ടുപേർ പൊലീസ് പിടിയിൽ. അടിമാലി പത്താംമൈൽ 20 സെന്റ് കോളനിയിലെ താമസക്കാരും സഹോദരങ്ങളുമായ നിഷാദ്, നൗഷാദ് എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
ജനുവരി 31ന് രാത്രിയിലായിരുന്നു സംഭവം. ഇരുമ്പുപാലത്തിന് സമീപത്തെ വീട്ടിൽ നിന്നും പത്ത് കിലോ കുരുമുളകും പഴയ അലുമിനിയം പാത്രങ്ങളും റബ്ബർപാൽ ഉറയൊഴിക്കുന്ന ഡിഷുകളും ഒരു ഓട്ടുവിളക്കും ആണ് കവർന്നത്. വീട്ടുടമസ്ഥൻ മറ്റൊരിടത്തായിരുന്നു താമസിച്ചിരുന്നത്. വീട് കുത്തിതുറന്ന് അകത്തുകയറി പ്രതികൾ മോഷണം നടത്തുകയായിരുന്നു.
Read Also : ‘ചരിത്രം അറിയാത്തതിന്റെയാണ്’ : രാഹുൽ ഗാന്ധിയുടെ ഇന്ത്യ-ചൈന പരാമർശങ്ങൾക്ക് തിരിച്ചടിച്ച് എസ്.ജയശങ്കർ
സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പേർകൂടി പിടിയിലാകാനുണ്ടെന്നും ഇവർക്കായി അന്വേഷണം നടക്കുകയാണെന്നും പോലീസ് അറിയിച്ചു.
മോഷണം നടത്തിയ കുരുമുളകും അലുമിനിയം പാത്രങ്ങളും പ്രതികൾ പടികപ്പ്, അടിമാലി മേഖലകളിൽ വിൽപ്പന നടത്തിയിരുന്നു. സബ് ഇൻസ്പെക്ടർമാരായ അബ്ദുൾ ഖനി,നൗഷാദ്, എ എസ് ഐമാരായ അബ്ബാസ്, കബീർ എന്നിവരുൾപ്പെട്ട സംഘമാണ് പ്രതികളെ അറസ്റ്റു ചെയ്തത്. പ്രതികളെ കോടതിയിൽ ഹാജരാക്കി.
Post Your Comments