Latest NewsIndiaInternational

‘ചരിത്രം അറിയാത്തതിന്റെയാണ്’ : രാഹുൽ ഗാന്ധിയുടെ ഇന്ത്യ-ചൈന പരാമർശങ്ങൾക്ക് തിരിച്ചടിച്ച് എസ്.ജയശങ്കർ

ഡൽഹി: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ ഇന്ത്യ-ചൈന പരാമർശങ്ങൾക്ക് തിരിച്ചടിച്ച് വിദേശകാര്യ മന്ത്രി എസ്.ജയശങ്കർ. പാക്കിസ്ഥാനും ചൈനയും തമ്മിലുള്ള ബന്ധം ഗാഢമാവാൻ കേന്ദ്രസർക്കാരാണ് കാരണമെന്ന രാഹുലിന്റെ ആരോപണത്തിന് മറുപടി പറയുകയായിരുന്നു ജയശങ്കർ.

‘ചൈനയും പാകിസ്ഥാനും ഒരുമിച്ച് പ്രവർത്തിക്കാൻ തുടങ്ങിയതിന്റെ കാരണം കേന്ദ്രസർക്കാരാണെന്ന് രാഹുൽ ഗാന്ധി പാർലമെന്റിൽ പറയുകയുണ്ടായി. അത് ചരിത്രം അറിയാത്ത കാരണമാണ്. 1963-ൽ, പാകിസ്ഥാൻ നിയമവിരുദ്ധമായി ഷാക്സ്ഗം താഴ്വര ചൈനയ്ക്ക് കൈമാറി. പാക് അധിനിവേശ കാശ്മീർ ലൂടെ 1970കളിൽ ചൈന കാരക്കോറം ഹൈവേ നിർമ്മിച്ചു. ആ കാലഘട്ടം തൊട്ടേ ഇരു രാജ്യങ്ങളും തമ്മിൽ ആണവ ഗവേഷണങ്ങളിൽ പരസ്പര സഹകരണം ഉണ്ട്. 2013-ൽ, ചൈന പാകിസ്ഥാൻ സാമ്പത്തിക ഇടനാഴി നിർമ്മാണം ആരംഭിച്ചു. സ്വയം ചോദിച്ചു നോക്കണം ആ കാലഘട്ടത്തിൽ ഒക്കെ പാക്കിസ്ഥാനും ചൈനയും രണ്ടായാണോ പ്രവർത്തിച്ചിരുന്നതെന്ന്.’ ജയശങ്കർ ട്വിറ്ററിൽ രേഖപ്പെടുത്തി.

‘ഈ റിപ്പബ്ലിക് ദിനത്തിൽ നമ്മൾക്ക് ഒരു വിദേശ അധികാരിയെ പോലും അതിഥിയായി വരുത്താൻ സാധിച്ചില്ലെന്ന് അദ്ദേഹം ലോക്സഭയിൽ പറയുകയുണ്ടായി. കോവിഡ് മഹാമാരി അതിന്റെ മൂർദ്ധന്യാവസ്ഥയിൽ നിൽക്കുന്ന ഈ വേളയിൽ, നമ്മൾക്ക് അങ്ങനെ ചെയ്യാൻ സാധിക്കില്ല. ജനുവരി 27ന്, 5 രാജ്യങ്ങളുടെ തലവന്മാർ വിർച്വലായി ഉച്ചകോടി നടത്തുകയുണ്ടായി. അതും ഇദ്ദേഹം കാണാൻ വിട്ടു പോയോ.? ‘ ജയശങ്കർ ആരാഞ്ഞു

shortlink

Related Articles

Post Your Comments

Related Articles


Back to top button