കോട്ടയം: സിപിഎം കോട്ടയം ജില്ലാ സമ്മേളന വേദിയിൽ ചൈനയെ വാനോളം പുകഴ്ത്തി പാർട്ടി പോളിറ്റ്ബ്യൂറോ അംഗം എസ് രാമചന്ദ്രൻ പിള്ള. ഇന്ത്യയെ കടന്നാക്രമിച്ചും ചൈനയെ പുകഴ്ത്തിയും രാമചന്ദ്രൻപിള്ള പ്രസംഗിച്ചത്. അമേരിക്കയുടെ മേധാവിത്വം ചോദ്യം ചെയ്യാൻ ആകുന്ന പോലെ ചൈന കരുത്ത് ആർജിച്ചുവെന്നും എസ് രാമചന്ദ്രൻ പിള്ള പറഞ്ഞു. സോഷ്യലിസ്റ്റ് നേട്ടമാണ് ചൈനയിൽ ഉണ്ടായതെന്നും അദ്ദേഹം അവകാശപ്പെടുന്നു. ഈ നേട്ടം മറച്ചുവെയ്ക്കാനാണ് ചൈനയ്ക്കെതിരെ ആഗോള തലത്തിൽ പ്രചരണം നടക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.
ചൈനയെ പുകഴ്ത്തിയുള്ള പ്രസംഗത്തിൽ ഇന്ത്യയെ കുറ്റപ്പെടുത്താനും എസ് രാമചന്ദ്രൻപിള്ള തയ്യാറായി. ‘മുതലാളിത്ത രാജ്യമായ അമേരിക്കയാണ് ചൈനയ്ക്കെതിരായ നീക്കത്തിൽ ചുക്കാൻ പിടിക്കുന്നത്. നാറ്റോ സഖ്യ രാജ്യങ്ങളെ അണിനിരത്തി ചൈനയിയെ നേരിടാനുള്ള ശ്രമമാണ് നടക്കുന്നത്. ഇതുകൂടാതെ ജി 7 രാജ്യങ്ങളെ അണിനിരത്തി ചൈനയെ നേരിടാനുള്ള ശ്രമവും നടക്കുന്നു. ഇതിനുപുറമേ ക്വാഡ് (അമേരിക്ക, ഇന്ത്യ, ജപ്പാൻ, ഓസ്ട്രേലിയ) രാജ്യങ്ങൾ ചൈനയെ വളയാനുള്ള നീക്കമാണ് നടത്തുന്നത്. ഈ പട്ടികയിൽ ഇന്ത്യ ഉണ്ടായിരുന്നു.’- എസ് രാമചന്ദ്രൻപിള്ള തുറന്നടിച്ചു.
കോവിഡ് പ്രവർത്തനങ്ങളിൽ ഇന്ത്യയെ തള്ളിപ്പറഞ്ഞ എസ് രാമചന്ദ്രൻ പിള്ള ചൈനയെ വാനോളം പുകഴ്ത്തി. ആഗോള ശക്തികൾ ഉണ്ടായിട്ടും എന്തുകൊണ്ടാണ് എല്ലാവർക്കും വാക്സിൻ നൽകുന്നതിന് ശ്രമം നടത്താത്തത് എന്ന് രാമചന്ദ്രൻപിള്ള ചോദിക്കുന്നു. ചൈന 116 രാജ്യങ്ങൾക്ക് വാക്സിൻ സൗജന്യമായി നൽകി. ചെറിയ രാജ്യമായ ക്യൂബ 50 രാജ്യങ്ങൾക്കാണ് വാക്സിൻ സൗജന്യമായി നൽകിയത്.
Post Your Comments