ന്യൂഡൽഹി : ലോക്സഭയില്‍ കേന്ദ്ര സർക്കാരിനെതിരെ വിമർശനവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ഇന്ത്യയില്‍ സമ്പന്നരും ദരിദ്രരും തമ്മിലുള്ള അന്തരം വര്‍ധിക്കുന്നതായും അദ്ദേഹം പറഞ്ഞു. ‘ഇപ്പോള്‍ രണ്ട് വിഭിന്നമായ ഇന്ത്യകളാണ് നമുക്കുള്ളത്. ഒന്ന് സമ്പന്നരുടെയും മറ്റൊന്ന് ദരിദ്രരുടെയും ഇന്ത്യ. ഇരു ഇന്ത്യകളും തമ്മിലെ അന്തരം അനുദിനം വര്‍ധിച്ച് വരികയാണ്’-രാഹുല്‍ പറഞ്ഞു.
നിങ്ങൾ മെയ്‌ക് ഇൻ ഇന്ത്യയെ പറ്റി സംസാരിക്കുന്നു. ചെറുകിട, മധ്യ വ്യവസായങ്ങൾ ഇതിനകം തച്ചുടച്ചു. പിന്നെങ്ങനെ മെയ്‌ക് ഇൻ ഇന്ത്യ സാധ്യമാകുമെന്നും രാഹുല്‍ ചോദിച്ചു. കേന്ദ്രം സ്റ്റാൻഡ് അപ് ഇന്ത്യ, മെയ്‌ഡ് ഇൻ ഇന്ത്യ എന്നെല്ലാം പ്രഖ്യാപിക്കുന്ന വേളയിൽ തന്നെ ഇന്ത്യയിലെ തൊഴിലില്ലായ്‌മ പെരുകുകയാണെന്നും രാഹുൽ പരിഹസിച്ചു. രണ്ട് വിഭിന്നമായ ഇന്ത്യകൾ സൃഷ്ടിക്കപ്പെട്ടതിന് കാരണം കേന്ദ്രത്തിന്റെ ദിശാബോധമില്ലാത്ത നയങ്ങളാണ്. ഇന്ത്യയിൽ രാജഭരണം തിരികെ കൊണ്ടുവരാനുള്ള ബിജെപി ശ്രമം വിലപ്പോവില്ലെന്നും രാഹുൽ കൂട്ടിച്ചേർത്തു.
Read Also : കാട്ടുപന്നിയുടെ ആക്രമണം : കർഷകന് ഗുരുതര പരിക്ക്
അംബാനിയെയും അദാനിയെയും രാഹുൽ വിമര്‍ശിച്ചു. ഇരട്ട ‘എ’ വകഭേദമാണ് രാജ്യത്തെ നിയന്ത്രിക്കുന്നതെന്നും രാഹുല്‍ പരിഹസിച്ചു. ‘പെഗസസ് വഴി രാജ്യത്തെ ജനങ്ങളെ മോദി അക്രമിക്കുന്നു. ചരിത്ര ബോധമില്ലാതെ സർക്കാർ തീ കൊണ്ട് കളിക്കുകയാണെന്നും രാഹുൽ പറഞ്ഞു.
Post Your Comments