KeralaLatest NewsNews

രഹ്ന ഫാത്തിമയ്ക്ക് എട്ടിന്റെ പണി കൊടുത്ത് സുഹൃത്ത്, ലോണിന് ജാമ്യം നിന്നത് പണിയായി: സഹായമഭ്യര്‍ത്ഥിച്ച് ആക്ടിവിസ്റ്റ്

ശബരിമല കയറാൻ ശ്രമിച്ചതിന് ശേഷമാണ് ആക്ടിവിസ്റ്റ് രഹ്ന ഫാത്തിമയെ മലയാളികൾ കൂടുതലും അറിഞ്ഞുതുടങ്ങിയത്. അന്നത്തെ വിവാദങ്ങൾക്കൊടുവിൽ ബിഎസ്എന്‍എല്‍ ജോലിക്കാരിയായിരുന്നു രഹനയുടെ ജോലിയും നഷ്ടമായിരുന്നു. ഇപ്പോള്‍ കെഎസ്എഫ്ഇ ചിട്ടി വഴി ലോണ്‍ എടുക്കാന്‍ സഹപ്രവര്‍ത്തകയായിരുന്ന സ്ത്രീക്ക് ജാമ്യം നിന്ന് തന്റെ പണം നഷ്ടമായെന്ന് വെളിപ്പെടുത്തുകയാണ് രഹ്ന. ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലൂടെയാണ് രഹന ഇക്കാര്യം അറിയിച്ചിരിക്കുന്നത്. മല്ലിക എന്ന സുഹൃത്തിനെ പരിചയമുള്ളവർ അവരോട് പണം അടയ്ക്കാൻ ആവശ്യപ്പെടണമെന്നും രഹ്ന സഹായമഭ്യർത്ഥിക്കുന്നു.

രഹ്നയ്ക്ക് പറയാനുള്ളത്:

കാണ്മാനില്ല. നല്ലവരായ എന്റെ സുഹൃത്തുക്കളെ ജനങ്ങളെ ഒരാളെ കണ്ടെത്താൻ നിങ്ങൾ എല്ലാവരും എന്നെ സഹായിക്കണം plz… പേര് മല്ലിക ശശിധരൻ എന്താണ് കാര്യം അറിയണ്ടേ… കഥപറയാം .

ഞാൻ BSNL-ൽ ജോലിചെയുന്നകാലം. എന്റെ സുഹൃത്ത് ആയ മനോജിന്റെ ബിസിനസ് പാർട്ണർമാരായിരുന്ന Jaison Joy-ഉം Jeril Joy-ഉം. ഇവർ വഴി ഞാൻ പരിചയപ്പെട്ട BSNL-ൽ തന്നെ ജോലിചെയ്യുന്ന മല്ലിക ശശിധരൻ. കുറെ നാളുകൾക്കു ശേഷം എന്നെ വന്നു കാണുന്ന മല്ലിക KSFE ചിട്ടി വഴി ലോൺ എടുക്കാൻ ജാമ്യം നിൽക്കാൻ ആവശ്യപ്പെട്ടു. എനിക്കും ഒരു ലോൺ ആവശ്മുണ്ട് പരസ്പരം ജാമ്യം നിന്നുകൊണ്ട് ലോൺ എടുക്കാൻ തീരുമാനിച്ചു, ലോൺ എടുക്കുകയും ചെയ്തു. വീണ്ടും കുറെ നാളുകൾക്കു ശേഷം എന്നെ ജോലിയിൽ നിന്നും നിർബധിതമായി പിരിച്ചു വിടുകയും ചെയ്തു. അതിന്റെ സെറ്റിൽമെന്റ് എന്നോണം മൂന്നുലക്ഷത്തി പതിനായിരം രൂപ കണക്കാക്കി. ആ തുക നേരെ നല്ലവരായ BSNL-ൽ KSFE Revenu Recovery പ്രകാരം എന്റെ ലോൺലേക്ക് 226028/- രൂപയും മല്ലികയുടെ ലോൺലേക്ക് 83125/- രൂപയും കൊടുത്തു. പാവം ഇതറിഞ്ഞ ഞാൻ . എനിക്ക് എതിരെയുള്ള കേസ്സും ഞാൻ കൊടുത്ത കേസുമായി തിരക്കിൽ മല്ലികയുടെ എനിക്കറിയാവുന്ന നമ്പറിലേക്ക് വിളിച്ചു നോക്കി ഒരു രക്ഷയുമില്ല.

വീണ്ടും കുറെ നാളുകൾക്കു ശേഷം എന്റെ സുഹൃത്ത് ആക്‌സിഡന്റ് ആയികിടക്കുന്ന സമയത്ത് ഞാൻ Jaison-നെ വിളിച്ചു Jeril-ന്റെയും മല്ലികയയുടെയും നമ്പർ വാങ്ങി, മല്ലികയെ വിളിച്ചു കിട്ടിയില്ല. Jeril വഴി മല്ലികയോട് സംസാരിക്കാൻ ശ്രമിച്ചു നടന്നില്ലായെന്ന് മാത്രമല്ല Jeril KSFE യിൽ അറിയിച്ചത് പ്രകാരം Revenu Recovery ഉദ്യോഗസ്ഥർ വിളിച്ചു മല്ലികയുടെ ലോണിന്റെ ബാക്കി ഞാൻ അടക്കണം, ആ ലോൺ ഞാൻ ക്ലോസ് ചെയ്യണമെന്ന്. സത്യമായിട്ടും Revenu Recovery ചെയ്യാൻ കൊടുത്തു തീർക്കാനുള്ള കടങ്ങൾ അല്ലാതെ ഒന്നുമില്ല എന്റെ കൈയിൽ. ദേ.. വീണ്ടും ഇന്നലെ Revenu Recovery ഉദ്യോഗസ്ഥർ വിളിച്ചു നിങ്ങൾ എവിടെയാണ് താമസിക്കുന്നതെന്ന്? പാവം ഞാൻ! “ഒരുമാതിരി ചങ്കിൽ കുത്തുന്ന വർത്തമാനം പറയരുത് മുതലാളി.” (എനിക്ക്‌ ഈ നാട്ടിൽ വീട് കിട്ടില്ലെന്ന്‌ എല്ലാവർക്കും അറിയാം, എന്നിട്ടും)
NB:- * മല്ലികയെ കണ്ടെത്തിയവർ, പരിചയമുള്ളവർ അവരാരോട് ആ ലോൺ ഒന്ന് ക്ലോസ് ചെയാൻ പറയണം plz.
* കൂട്ടത്തിൽ എന്റെ കൈയിൽ നിന്നും ലോണിലേക്ക് പിടിച്ച 83125/- രൂപ കൂടി തരാൻ പറയോ plz

 

shortlink

Related Articles

Post Your Comments

Related Articles


Back to top button