Latest NewsIndiaNews

കാമുകിയുമായുള്ള സ്വകാര്യ നിമിഷങ്ങള്‍ പോണ്‍ വെബ്‌സൈറ്റില്‍, പരാതിയുമായി യുവാവ്: ഹോട്ടല്‍ ജീവനക്കാര്‍ കസ്റ്റഡിയില്‍

വീഡിയോയില്‍ യുവാവിന്‍റെയും കാമുകിയുടെയും മുഖം മറച്ചിട്ടുണ്ട്.

ബെംഗളൂരു : ഹോട്ടൽ മുറിയിൽ കാമുകിയുമായി ചെലവിട്ട സ്വകാര്യ നിമിഷങ്ങള്‍ പോണ്‍ വെബ് സൈറ്റില്‍ പ്രചരിക്കുന്നുവെന്ന പരാതിയുമായി യുവാവ് രംഗത്ത്. ബെംഗളൂരുവില്‍ ഒരു കോള്‍ സെന്ററില്‍ ജോലി ചെയ്യുന്ന യുവാവാണ് പരാതിയുമായി എത്തിയിരിക്കുന്നത്.

ഒരു ഹോട്ടല്‍ മുറിയില്‍ താനും കാമുകിയും ഒന്നിച്ച്‌ ചിലവിട്ട നിമിഷങ്ങളാണ് വീഡിയോയായി പ്രചരിക്കുന്നത്. ഓസ്റ്റന്‍‍ ടൗണില്‍ താമസിക്കുന്ന പരാതിക്കാരനും കാമുകിയും കുറച്ച്‌ നാള്‍ മുന്‍പ് ഒരു ഹോട്ടല്‍ മുറിയില്‍ താമസിച്ചിരുന്നു. ഇവിടെ നിന്ന് ചിലര്‍ തങ്ങളുടെ സ്വകാര്യ നിമിഷങ്ങള്‍ പകര്‍ത്തി പോണ്‍ സൈറ്റില്‍‍ ഇട്ടെന്നാണ് യുവാവിന്‍റെ പരാതി. വിവിധ പോണ്‍ സൈറ്റുകളില്‍ ഈ വീഡിയോ ഉണ്ടെന്നും പരാതിയിൽ സൂചിപ്പിക്കുന്നു.

read also: പാ‌ര്‍ട്ടി വിലക്കിയ കടയില്‍ നിന്ന് സാധനം വാങ്ങി, യുവാവിന് സി ഐ ടി യുകാരുടെ ക്രൂര മര്‍ദ്ദനം: സംഭവം കണ്ണൂരിൽ

വീഡിയോയില്‍ യുവാവിന്‍റെയും കാമുകിയുടെയും മുഖം മറച്ചിട്ടുണ്ട്. എന്നാല്‍ ആത് താനാണെന്ന് യുവാവ് ഉറപ്പിച്ച്‌ പറയുന്നു. പല ആംഗിളുകളില്‍ നിന്നുള്ള വീഡിയോ രഹസ്യമായി ചിത്രീകരിച്ചതാണോ എന്ന സംശയത്തിലാണ് പോലീസ്. പരാതിയില്‍ കേസെടുത്ത പോലീസ് ഹോട്ടല്‍ ജീവനക്കാരെ കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്യുന്നുണ്ട്.

shortlink

Post Your Comments


Back to top button