കൊല്ലം: കൊവിഡ് ഭേദമായതിന് പിറകെ വന്ന ഹൃദയാഘാതത്തെ തുടർന്ന് മുസ്ലിം ലീഗ് നേതാവും മുൻ എം എൽ എയുമായ എ.യൂനുസ് കുഞ്ഞ് അന്തരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. 80 വയസായിരുന്നു.
Also Read:ആൾത്താമസമില്ലാതെ അടഞ്ഞ് കിടന്നിരുന്ന വീട്ടിൽ മോഷണം : രണ്ട് പേർ അറസ്റ്റിൽ
1991ൽ മലപ്പുറത്ത് നിന്ന് നിയമസഭാ അംഗമായി തിരഞ്ഞെടുക്കപ്പെട്ടയാളാണ് യൂനുസ് കുഞ്ഞ്. കൊല്ലം സ്വദേശിയായിരുന്ന ഇദ്ദേഹം കശുവണ്ടി വ്യവസായിയായിരുന്നു. പിന്നീടാണ് വിദ്യാഭ്യാസ മേഖലയിലേക്ക് പ്രവർത്തനം വ്യാപിപ്പിച്ചത്. പ്രഫഷണൽ കോളജുകളടക്കം ഒട്ടേറെ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഉടമയാണ്.
മൃതദേഹം രാവിലെ 10 മണി മുതൽ പള്ളിമുക്ക് യൂനുസ് കോളേജിൽ പൊതുദർശനത്തിനു വയ്ക്കും. വൈകിട്ട് 4ന് കൊല്ലൂർവിള ജുമാ മസ്ജിദിൽ കബറടക്കും.
Post Your Comments