MollywoodLatest NewsUAEKeralaCinemaNewsEntertainmentGulf

ദുബായ് എക്സ്പോയിൽ പ്രദർശിപ്പിക്കുന്ന ആദ്യ മലയാള സിനിമ, ചരിത്രം രചിക്കാൻ ഉണ്ണി മുകുന്ദന്റെ മേപ്പടിയാൻ

ദുബായ്: വിഷ്ണു മോഹൻ സംവിധാനം ചെയ്ത് ഉണ്ണി മുകുന്ദൻ നിർമിച്ച മേപ്പടിയാൻ ഉയരങ്ങൾ കീഴടക്കുന്നു. ദുബായ് എക്‌സ്‌പോയില്‍ പ്രദർശിപ്പിക്കുന്ന ആദ്യ മലയാള ചിത്രമാവുകയാണ് മേപ്പടിയാൻ. ലോകം മുഴുവനും ശ്രദ്ധ നേടിയ ദുബായ് എക്‌സ്‌പോയില്‍ അഭിമാനമായി മലയാള ചിത്രം മേപ്പടിയാന്‍ പ്രദര്‍ശിപ്പിക്കുന്നു. ദുബായ് എക്‌സപോയില്‍ ഏറെ ശ്രദ്ധ നേടിയ ഇന്ത്യന്‍ പവലിയനിലാണ് ചിത്രം പ്രദർശിപ്പിക്കുക. ഫെബ്രുവരി ആറിന് ദുബായ് എക്‌സ്‌പോ 2020 യുടെ ഇന്ത്യന്‍ പവിലിയനിലെ ഫോറം ലെവല്‍ മൂന്നില്‍ വൈകിട്ടു അഞ്ച് മണി മുതല്‍ ഏഴ്മണി വരെയാണ് ആണ് മേപ്പടിയാന്‍ പ്രദര്‍ശിപ്പിക്കുന്നത്. സംവിധായകൻ വിഷ്ണു മോഹൻ തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

കഴിഞ്ഞ മാസം കേരളത്തിലടക്കം റിലീസ് ചെയ്ത മേപ്പടിയാന്‍ വലിയ വിജയമായിരുന്നു. ഗള്‍ഫ് രാജ്യങ്ങളിലും വലിയ രീതിയില്‍ ചിത്രം ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇതിന് പുറമെയാണ് ദുബായ് എക്‌സ്‌പോയില്‍ ഇന്ത്യന്‍ പവലിയനിലും ചിത്രം പ്രദര്‍ശിപ്പിക്കുന്നത്. ഒൻപത് കൂടിയായിരുന്നു ചിത്രം നേടിയത്. വ്യാജപ്രചരണങ്ങളും ഡീഗ്രേഡിങ്ങുകളും ഫലം കണ്ടില്ല. ചിത്രത്തിനെതിരെ നടന്ന സൈബർ ആക്രമണത്തെ തരണം ചെയ്ത മേപ്പടിയാൻ ഹിറ്റ് ചാർട്ടിൽ ഇടം പിടിക്കുകയായിരുന്നു.

ഉണ്ണി മുകുന്ദൻ തന്നെ നിർമിച്ച് തിയേറ്ററുകളിൽ എത്തിച്ച ആദ്യ സിനിമ നാലുകോടിയിലധികം രൂപയാണ് ലാഭം നേടിയത്. മേപ്പടിയാന്റെ നിർമാണത്തിനായി ഉണ്ണി മുകുന്ദൻ ഫിലിം കമ്പനിക്ക് ചിലവായത് 5.5 കോടി രൂപയാണ്. സിനിമയുടെ ഒടിടി റേറ്റുകളും ഹിന്ദി, തെലുങ്ക്, തമിഴ്, കന്നഡ എന്നീ ഭാഷകളിലായി മേപ്പടിയാന്റെ ഡബ്ബിങ് റീമേക്ക് റേറ്റുകളും വിറ്റുപോയിട്ടുണ്ട്. ആമസോൺ പ്രൈംമാണ് മേപ്പടിയാൻ സ്വന്തമാക്കിയിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button