Latest NewsNewsIndia

ഹിജാബ് ധരിച്ചെത്തിയ വിദ്യാര്‍ത്ഥിനികള്‍ക്ക് കോളേജില്‍ പ്രവേശനം നിഷേധിച്ചു

സര്‍ക്കാര്‍ ഉത്തരവ് അനുസരിക്കണമെന്ന് പ്രിന്‍സിപ്പാള്‍ : കോളേജ് അധികൃതരെ ചോദ്യം ചെയ്ത് വിദ്യാര്‍ത്ഥിനികള്‍

ബംഗളൂരു : കര്‍ണാടക കോളേജില്‍ ഹിജാബ് പ്രശ്‌നം വീണ്ടും മന:പൂര്‍വ്വം കുത്തിപ്പൊക്കുന്നു. കോളേജ് പ്രിന്‍സിപ്പാളിന്റെ നിര്‍ദ്ദേശം അവഗണിച്ച് 25ഓളം മുസ്ലിം വിദ്യാര്‍ത്ഥിനികളാണ് ഹിജാബ് ധരിച്ച് കോളേജിലേയ്‌ക്കെത്തിയത്. ഉഡുപ്പി ജില്ലയിലെ കുണ്ടപ്പൂരിലുള്ള പ്രി യൂണിവേഴ്സിറ്റി കോളേജിലാണ് സംഭവം. സര്‍ക്കാരിന്റെ വിദ്യാഭ്യാസ നയങ്ങള്‍ അനുസരിക്കാതെ ഹിജാബ് ധരിച്ചെത്തിയ വിദ്യാര്‍ത്ഥിനികളാണ് സംഘം ചേര്‍ന്ന് കോളേജ് ക്യാമ്പസിലേക്ക് പ്രവേശിക്കാന്‍ ശ്രമിച്ചത്. തുടര്‍ന്ന് അധികൃതര്‍ ക്യാമ്പസില്‍ പ്രവേശിക്കുന്നതില്‍ നിന്നും ഇവരെ തടഞ്ഞു.

Read Also : തുണിയുടുക്കാത്ത പെണ്ണുങ്ങളെ ശബരിമലയില്‍ കൊണ്ടുപോയി, വിശ്വാസം തകര്‍ക്കണം, അതാണ് പിണറായിയുടെ ലക്ഷ്യം: പി സി ജോര്‍ജ്

ഹിജാബ് ധരിച്ചുകൊണ്ട് ക്ലാസിലിരിക്കാന്‍ സാധിക്കില്ലെന്നും അത് മാറ്റിയാല്‍ ക്യാമ്പസില്‍ പ്രവേശിക്കാമെന്നും അദ്ദേഹം അറിയിച്ചു. എന്നാല്‍ ഹിജാബ് മാറ്റാന്‍ വിദ്യാര്‍ത്ഥിനികള്‍ തയ്യാറായില്ല. എന്നാല്‍ വിദ്യാര്‍ത്ഥിനികള്‍ നിയമം സംബന്ധിച്ച് കോളേജ് പ്രിന്‍സിപ്പാളിനെ ചോദ്യം ചെയ്യുകയായിരുന്നു.

ഹിജാബ് ധരിക്കുന്നതുമായി ബന്ധപ്പെട്ട് ബുധനാഴ്ച മുസ്ലിം വിദ്യാര്‍ത്ഥികളുടെ രക്ഷിതാക്കള്‍ക്കായി കോളേജ് അധികൃതര്‍ മീറ്റിംഗ് വിളിച്ചുകൂട്ടിയിരുന്നു. എന്നാല്‍ ഹിജാബ് ഇല്ലാതെ തങ്ങള്‍ കുട്ടികളെ കോളേജിലേയ്ക്ക് അയക്കില്ലെന്ന് ഇവര്‍ വ്യക്തമാക്കിയിരുന്നുവെന്ന് ദേശീയ മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഹിജാബ് ധരിച്ച് ക്ലാസില്‍ ഇരിക്കാന്‍ പാടില്ലെന്നും വിദ്യാര്‍ത്ഥികള്‍ യൂണിഫോം ധരിച്ച് വേണം ക്യാമ്പസില്‍ എത്താന്‍ എന്നും സര്‍ക്കാര്‍ ഉത്തരവുണ്ട്. ഇത് പൂര്‍ണമായും ലംഘിച്ചാണ് വിദ്യാര്‍ത്ഥിനികള്‍ ക്ലാസില്‍ പ്രവേശിക്കാന്‍ ശ്രമിച്ചത്.

ഹിജാബ് ധരിക്കുന്നതുമായി ബന്ധപ്പെട്ട് കോളേജില്‍ നേരത്തെയും പ്രശ്നങ്ങള്‍ ഉയര്‍ന്നിരുന്നു. മുസ്ലീം പെണ്‍കുട്ടികള്‍ ഹിജാബ് ധരിച്ച് എത്തിയതോടെ ആണ്‍കുട്ടികള്‍ പ്രതിഷേധിച്ചുകൊണ്ട് കാവി ഷാള്‍ ധരിച്ച് എത്തുകയായിരുന്നു. തുടര്‍ന്ന് ജില്ലാ കളക്ടര്‍ ഇടപെട്ടാണ് മുമ്പ് പ്രശ്നം പരിഹരിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button