KeralaLatest NewsNews

ട്വന്റി ട്വന്റി ഭരിക്കുന്ന പഞ്ചായത്തുകളിലെ ഭരണനിർവ്വഹണത്തിൽ റിപ്പോർട്ട് തേടി ജില്ലാ ആസൂത്രണ സമിതി: കാരണമിത്

കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ വലിയ വിജയത്തോടെയാണ് ട്വന്റി ട്വന്റി കിഴക്കമ്പലം, കുന്നത്തുനാട്, ഐക്കരനാട്, മഴുവന്നൂർ എന്നീ പഞ്ചായത്തുകളിൽ ഭരണം ഉറപ്പിച്ചത്.

കൊച്ചി: എറണാകുളത്ത് ട്വന്റി ട്വന്റി ഭരിക്കുന്ന നാല് പഞ്ചായത്തുകളിലെ ഭരണനിർവ്വഹണത്തിൽ ജില്ലാ ആസൂത്രണ സമിതി റിപ്പോർട്ട് തേടി. കേന്ദ്ര പദ്ധതി നടപ്പാക്കുന്നതിന് മുന്നോടിയായുള്ള നടപടിക്രമത്തിൽ പഞ്ചായത്തുകൾ വീഴ്ച വരുത്തിയെന്ന പരാതിയിലാണ് ആസൂത്രണ സമിതിയുടെ അന്വേഷണം. ഇതിനിടെ ട്വന്റി ട്വന്റി പഞ്ചായത്തുകളിൽ ഒന്നായ മഴുവന്നൂരിൽ പഞ്ചായത്ത് സെക്രട്ടറിക്കെതിരെ നടപടി ആവശ്യപ്പെട്ടുകൊണ്ട് ഭരണസമിതി പ്രമേയം പാസാക്കി.

Also read: രാജ്യം രണ്ടാകുന്നുവെന്ന് രാഹുൽ ഗാന്ധി, ജനതയുടെ ശബ്ദമെന്ന് ഷാഫി പറമ്പിൽ: ജയിക്കാൻ കേരളത്തിൽ വരേണ്ടി വന്നുവെന്ന് പരിഹാസം

കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ വലിയ വിജയത്തോടെയാണ് ട്വന്റി ട്വന്റി കിഴക്കമ്പലം, കുന്നത്തുനാട്, ഐക്കരനാട്, മഴുവന്നൂർ എന്നീ പഞ്ചായത്തുകളിൽ ഭരണം ഉറപ്പിച്ചത്. കഴിഞ്ഞ രണ്ട് വർഷമായി ട്വന്റി ട്വന്റി പല വിഷയങ്ങളിൽ പ്രദേശത്ത് വേരോട്ടമുള്ള കോൺഗ്രസ്, സിപിഎം കക്ഷികളുമായി തർക്കത്തിലാണ്. ഈ സാഹചര്യത്തിലാണ് ഈ പഞ്ചായത്തുകളിലെ പദ്ധതി നടത്തിപ്പിൽ വിശദമായ അന്വേഷണം വേണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അദ്ധ്യക്ഷനായ ജില്ലാ ആസൂത്രണ സമിതി തീരുമാനിച്ചത്.

മഴുവന്നൂർ പഞ്ചായത്തിൽ കേന്ദ്ര ഫണ്ട് ലഭ്യമാക്കുന്നതിന് മുൻപായി പൂർത്തിയാക്കേണ്ട നടപടികൾ പാലിച്ചില്ല എന്നാണ് ആക്ഷേപം. ഗ്രാമസഭ ചേർന്ന് വർക്കിങ്ങ് ഗ്രൂപ്പുകളിൽ ആശയരൂപീകരണവും വികസന സെമിനാറും നടത്തണം എന്നാണ് ചട്ടം. താക്കീതിനെ തുടർന്ന് ഒരൊറ്റ ദിവസത്തിൽ ഈ നടപടികൾ എല്ലാം പൂർത്തിയാക്കിയെന്ന പഞ്ചായത്തിന്റെ വിശദീകരണം തൃപ്തികരമല്ലാത്ത സാഹചര്യത്തിലാണ് അന്വേഷണം. മഴുവന്നൂരിന് പുറമെ ട്വന്റി ട്വന്റി ഭരിക്കുന്ന മറ്റ് മൂന്ന് പഞ്ചായത്തുകൾക്കെതിരെയും പരാതികൾ വ്യാപകമായതോടെയാണ് ഡെപ്യൂട്ടി ഡയറക്ടർ ഓഫ് പഞ്ചായത്തിനെ ചുമതലപ്പെടുത്തി ഈ വിഷയത്തിൽ റിപ്പോർട്ട് നൽകാൻ ആസൂത്രണ സമിതി ആവശ്യപ്പെട്ടത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button