KeralaLatest NewsNews

ഭാവനാസമ്പന്നമായ ഒരു കഥയാണ് എഫ്.ഐ.ആർ, ആരാണ് ഇത് തിരക്കഥയൊരുക്കി സംവിധാനം ചെയ്തത്, ആ ടാബ് എവിടെ?: ചോദ്യങ്ങളുമായി ദിലീപ്

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ പ്രതിഭാഗത്തിന്റെ വാദം പൂർത്തിയായി. നാളെ പ്രോസിക്യൂഷന്റെ വാദത്തിനു ശേഷം കോടതി ദിലീപിന്‍റെയും കൂട്ടുപ്രതികളുടെയും മുൻകൂർ ജാമ്യാപേക്ഷയിൽ വിധി പറയും. കേസ് നാളെ 1.45 ന് വീണ്ടും പരിഗണിക്കും. കോടതിയിൽ പ്രോസിക്യൂഷനെതിരെ നിരവധി ചോദ്യങ്ങൾ ദിലീപ് ഉയർത്തി.

സിഐ സുദർശന്‍റെ കൈ വെട്ടുമെന്നും ബൈജു പൗലോസിനെ വണ്ടി ഇടിപ്പിച്ചു കൊല്ലുമെന്നും പറഞ്ഞിട്ടില്ലെന്ന് ദിലീപ് കോടതിയിൽ പറഞ്ഞു. ബാലചന്ദ്രകുമാർ സാക്ഷിയല്ലെന്നും അന്വേഷണ ഉദ്യോഗസ്ഥരുമായി ഗൂഢാലോചന നടത്തിയെന്നും ദിലീപ് വാദിച്ചു. സ്വന്തമാ വീട്ടിൽ കുടുംബാംഗങ്ങളോട് പറയുന്ന കാര്യമെങ്ങനെയാണ് ഗൂഡാലോചന ആകുന്നതെന്നും അദ്ദേഹം ചോദിച്ചു.

കോടതിയിൽ ദിലീപ് ഉന്നയിച്ച ചോദ്യങ്ങളിതൊക്കെ:

* തെളിവ് താൻ പ്രദർശിപ്പിച്ചെങ്കിൽ എന്തുകൊണ്ട് അത് റെക്കോർഡ് ചെയ്യാതിരുന്നു?

* ബാലചന്ദ്രകുമാർ തന്റെ ശബ്ദം റെക്കോർഡ് ചെയ്ത സാംസങ് ടാബ് എവിടെ?

* എന്റെ ദേഹത്ത് ആരും കൈ വച്ചിട്ടില്ല, പിന്നെ എന്തിന് അവരെ കുറിച്ച് ഞാൻ അങ്ങനെ പറയണം?

* ഭാവനാസമ്പന്നമായ ഒരു കഥയാണ് എഫ്.ഐ.ആര്‍. ആരാണ് ഇത് തിരക്കഥയൊരുക്കി സംവിധാനം ചെയ്തത്?

Also Read;എന്തൊരു ക്രൂരതയാണിത്, ചത്ത നായയുടെ ശരീരം ജീവനുളള നായയുടെ ശരീരത്തില്‍ കെട്ടിവച്ച് മനുഷ്യന്റെ ക്രൂരത

പൾ‌സർ സുനിയെ കണ്ടെന്ന ബാലചന്ദ്രകുമാറിന്റെ മൊഴി അസംബന്ധം ആണെന്നും ആരെങ്കിലും മാപ്പുസാക്ഷിയാകാൻ തയ്യാറായില്ലെങ്കിൽ അയാളെ പിടിച്ച് വിഐപിയാക്കുന്ന അവസ്ഥയാണ് ഉള്ളതെന്നും ദിലീപ് കോടതിയിൽ ചൂണ്ടിക്കാട്ടി. അവിടുന്നും ഇവിടുന്നുമുള്ള ശബ്ദശകലങ്ങൾ കൂട്ടിച്ചേർത്തതാണ് ആ ഓഡിയോ. ബാലചന്ദ്രകുമാർ തന്റെ ശബ്ദം റെക്കോർഡ് ചെയ്ത സാംസങ് ടാബ് എവിടെ? ശബ്ദരേഖ ലാപ്ടോപ്പിലേക്ക് മാറ്റിയപ്പോൾ കൃത്രിമത്വം നടന്നിട്ടുണ്ടാകാം. അത് എങ്ങനെ കോടതി വിശ്വാസത്തിൽ എടുക്കുമെന്ന് ദിലീപ് ചോദിക്കുന്നു.

നടിയെ ആക്രമിച്ച കേസിലെ അന്വേഷണസംഘത്തിലെ ചിലര്‍ക്ക് ദിലീപിനോട് വിരോധമുണ്ടെന്നും അതിന്റെ ഭാഗമായാണ് ഈ എഫ്.ഐ.ആറെന്നും ദിലീപിന് വേണ്ടി അഡ്വ. ബി.രാമന്‍പിള്ള കോടതിയിൽ വാദിച്ചു. പരാതിക്കാരൻ തന്നെ കേസ് അന്വേഷിക്കുന്ന അവസ്ഥ ആണ് ഇപ്പൊഴെന്ന് ദിലീപ് പരാതിപ്പെടുന്നു. തന്നെ കസ്റ്റഡിയിൽ വേണമെന്ന് പറയുന്നതിൽ രഹസ്യ അജണ്ടയുണ്ട്. പൾസർ സുനിയുമായി ബന്ധമുണ്ടെന്ന് സ്ഥാപിക്കാനും നീക്കം നടക്കുന്നു. നടിയെ ആക്രമിച്ച കേസിൽ അതനുസരിച്ച് തെളിവുണ്ടാക്കാനാണ് ശ്രമം എന്നും ദിലീപ് ചൂടിക്കാട്ടി.

Also Read:പൊരിച്ച ചിക്കന്‍ പ്രേമിയാണോ നിങ്ങൾ?: എങ്കില്‍ അറിഞ്ഞിരിക്കുക ഈ ദോഷവശങ്ങള്‍

‘ഭാവനാസമ്പന്നമായ ഒരു കഥയാണ് എഫ്.ഐ.ആര്‍. അന്വേഷണ ഉദ്യോഗസ്ഥനാണ് തിരക്കഥാകൃത്ത്. ആരെയങ്കിലും ട്രക്ക് ഇടിപ്പിച്ച് കൊലപ്പെടുത്താന്‍ ഉദ്ദേശിച്ചുള്ള സംഭാഷണമല്ല ദിലീപ് നടത്തിയത്. ഉദ്യോഗസ്ഥരെ ട്രക്കിടിച്ചാല്‍ അത് തങ്ങളുടെ തലയിലാകുമെന്ന് പറഞ്ഞ വാക്കുകളാണ് വധഗൂഢാലോചനയെന്ന് പറയുന്നത്. ബാലചന്ദ്രകുമാര്‍ ദിലീപിനോട് വലിയ വിരോധമുള്ള വ്യക്തിയാണ്. അതിനാലാണ് നടിയെ ആക്രമിച്ച കേസിന്റെ വിചാരണ അവസാനഘട്ടത്തിലിരിക്കെ ഇത്തരം ആരോപണവുമായി വന്നത്. ഇതൊരിക്കലും വിശ്വാസത്തിലെടുക്കരുത്’, ദിലീപിന്റെ അഭിഭാഷകൻ വാദിച്ചു.

നടിയെ ആക്രമിച്ച കേസില്‍ തോല്‍ക്കുമെന്ന് പോലീസിന് ഉറപ്പായികഴിഞ്ഞു. ആ കേസ് തോല്‍ക്കുമെന്ന് ഉറപ്പായപ്പോള്‍ പുതിയൊരു കേസുമായി ഇറങ്ങിയിരിക്കുകയാണ്. കേസുമായി ബന്ധപ്പെട്ട് ഒരു വി.ഐ.പി. ഉണ്ടെന്ന് ആദ്യം പറഞ്ഞിരുന്നു. എന്നാല്‍ അങ്ങനെയൊരാളെക്കുറിച്ച് ഇപ്പോള്‍ ഒരു വിവരവുമില്ല. ദിലീപിനെ എങ്ങനെയും കുടിക്കുക എന്നതാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ ലക്ഷ്യമെന്ന് വ്യക്തം.

shortlink

Related Articles

Post Your Comments

Related Articles


Back to top button