Latest NewsNewsIndiaInternational

രാഹുല്‍ ഗാന്ധി ലോക്‌സഭയില്‍ നടത്തിയ പരാമര്‍ശം തള്ളി ബൈഡൻ അഡ്മിനിസ്ട്രേഷൻ

ന്യൂഡല്‍ഹി: ചൈനയേയും പാകിസ്താനെയും സംബന്ധിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ലോക്‌സഭയില്‍ നടത്തിയ പരമാര്‍ശം തള്ളി ബൈഡൻ അഡ്മിനിസ്ട്രേഷൻ. രാജ്യത്തിനെതിരായ രാഹുൽ ഗാന്ധിയുടെ പരാമർശങ്ങളെ അംഗീകരിക്കില്ലെന്നും ചൈന – പാകിസ്താന്‍ ബന്ധത്തെക്കുറിച്ച് അവര്‍ തന്നെ പറയട്ടേയെന്നും അമേരിക്കന്‍ വിദേശകാര്യ മന്ത്രാലയ വക്താവ് പ്രതികരിച്ചു. ചൈനയുടേയും പാകിസ്താന്റെയും ബന്ധം സംബന്ധിച്ച വിഷയം പാകിസ്താനും പി.ആര്‍.സി (പീപ്പിള്‍സ് റിപ്പബ്ലിക് ഓഫ് ചൈന) ക്കും വിടുകയാണെന്നായിരുന്നു അമേരിക്കന്‍ വിദേശകാര്യ മന്ത്രാലയ വക്താവ് നെഡ് പ്രൈസിന്റെ പ്രതികരണം.

Also Read:പാന്റ്സിട്ട മുഖ്യമന്ത്രിയെ കളിയാക്കി: സെക്രട്ടറിയേറ്റ് ജീവനക്കാരന് സസ്‌പെൻഷൻ

ചൈനയെയും പാകിസ്താനെയും ഒരുമിച്ച് അണിനിരത്തി എന്നതാണ് ഈ രാജ്യത്തെ ജനങ്ങളോട് ബി.ജെ.പി സര്‍ക്കാര്‍ ചെയ്ത ഏറ്റവും വലിയ കുറ്റകൃത്യം എന്നായിരുന്നു രാഹുലിന്റെ വിവാദ പരാമർശം. പാക്കിസ്ഥാനും ചൈനയും തമ്മിലുള്ള ബന്ധം ഗാഢമാവാൻ കേന്ദ്രസർക്കാരാണ് കാരണമെന്ന രാഹുലിന്റെ ആരോപണത്തിന് മറുപടിയുമായി നിരവധി പേര് രംഗത്ത് വന്നു. ഇടയ്ക്ക് ചൈനയെ പുകഴ്ത്താനും രാഹുൽ മറന്നിരുന്നില്ല.

ചൈനക്കാർക്ക് എന്താണ് ചെയ്യേണ്ടതെന്ന് വ്യക്തമായ കാഴ്ചപ്പാടുണ്ട്. ഇന്ത്യയുടെ വിദേശനയത്തിന്റെ ഏറ്റവും വലിയ തന്ത്രപരമായ ലക്ഷ്യം പാകിസ്താനെയും ചൈനയെയും വേറിട്ട് നിർത്തുക എന്നതാണ്. നിങ്ങൾ ചെയ്തത് അവരെ ഒരുമിപ്പിക്കുകയായിരുന്നുവെന്നും രാഹുൽഗാന്ധിയുടെ ആരോപിച്ചു. രാഹുൽ ഗാന്ധിയുടെ പ്രസ്തവനയ്‌ക്കെതിരെ ശക്തമായി തിരിച്ചടിച്ച് കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി. രാഹുൽ ചൈനയെ പുകഴ്‌ത്തിയതിനെയും കേന്ദ്രമന്ത്രി അപലപിച്ചു. രാഹുൽ ആശയക്കുഴപ്പവും ബുദ്ധിശൂന്യനുമായ നേതാവാണെന്ന് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button