ചാത്തന്നൂർ : ആത്മഹത്യയ്ക്ക് ശ്രമിച്ച യുവതി ചികിത്സയിൽ കഴിയവേ മരിച്ചു. ദേഹത്ത് മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തിയാണ് യുവതി ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ആദിച്ചനല്ലൂര്‍ വിളപ്പുറം വിനോദ് വിലാസത്തില്‍ ബിനോയിയുടെ ഭാര്യ റാണി ബിനോയി (28) ആണ് മരിച്ചത്.
കഴിഞ്ഞ 30ന് ആണ് സംഭവം. വൈകുന്നേരം ഭര്‍ത്താവും വീട്ടുകാരും വീടിന് മുന്‍വശത്തിരുന്ന് സംസാരിക്കുന്നതിനിടയില്‍ റാണി വീട്ടിന്റെ പിന്‍വശത്തേക്ക് പോയി മണ്ണെണ്ണ ദേഹത്തൊഴിച്ച് തീകൊളുത്തുകയായിരുന്നു.
യുവതിയുടെ നിലവിളികേട്ട് ഓടിയെത്തിയ വീട്ടുകാരും നാട്ടുകാരും ചേര്‍ന്ന് തീയണച്ച് കൊട്ടിയത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തുടർന്ന് ചികിത്സയിലിരിക്കെ മരിക്കുകയായിരുന്നു. മക്കള്‍: ബിന്‍സ, ബെന്സന്, ബ്ലസന്‍.
Post Your Comments