Latest NewsNewsWomenLife StyleHealth & Fitness

സ്ത്രീകൾ ഡാർക്ക് ചോക്ലേറ്റ് കൂടുതൽ കഴിച്ചാൽ ലഭിക്കുന്ന ഗുണങ്ങൾ ഇവയാണ്

ധാരാളം ആന്റിഓക്സിഡന്റുകൾ അടങ്ങിയിട്ടുള്ള ഒന്നാണ് ചോക്ലേറ്റുകൾ. ചോക്ലേറ്റിലെ പ്രധാന ചേരുവയായ കൊക്കോയിൽ ധാരാളം ഫോളിക്ക് ‌അടങ്ങിയിട്ടുണ്ട്. ഇത് ആരോഗ്യത്തിന് ഏറെ നല്ലതാണ്. രക്തസമ്മർദ്ദം നിയന്ത്രിക്കാനും ഡാർക്ക് ചോക്ലേറ്റ് സഹായിക്കും. ഇപ്പോഴിതാ സ്ത്രീകൾ ചോക്ലേറ്റ് കൂടുതൽ കഴിച്ചാൽ സംഭവിക്കുന്ന ചിലകാര്യങ്ങളെ കുറിച്ചാണ് താഴെ പറയുന്നത്.

ഗർഭധാരണ സമയത്ത് ഡാർക്ക് ചോക്ലേറ്റ് കഴിക്കുന്നത് ഗർഭസ്ഥശിശുവിന്റെ സംരക്ഷണത്തിനും വളർച്ചയ്ക്കും പ്രയോജനം ചെയ്യും എന്നാണ് അറ്റ്ലാന്റയിലെ മാട്രിൺ-ഫെറ്റൽ മെഡിസിൻ സൊസൈറ്റി പഠന റിപ്പോർട്ടിൽ പറയുന്നത്. ഗ​ർഭധാരണ സാധ്യത കൂട്ടാൻ ഏറ്റവും നല്ലതാണ് ഡാർക്ക് ചോക്ലേറ്റെന്നും റിപ്പോർട്ടിൽ പറയുന്നു.

Read Also  :  അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ രാജ്യത്തിന്റെ മുഖച്ഛായ മാറ്റാന്‍ 400 വന്ദേഭാരത് ട്രെയിനുകള്‍

ഡാർക്ക് ചോക്ലേറ്റിൽ ധാരാളം ആർഗിൻ നൈട്രിക് ഓക്സൈഡ് അടങ്ങിയിട്ടുണ്ട്. നൈട്രിക് ഓക്സൈഡ് രക്തയോട്ടം വർധിപ്പിക്കാൻ ഏറെ നല്ലതാണ്. ​ഗർഭപാത്രത്തിൽ രക്തയോട്ടം വർധിപ്പിക്കുകയും ഗർഭസ്ഥ ശിശുവിന് കൂടുതൽ ആരോ​ഗ്യം കിട്ടാനും ഡാർക്ക് ചോക്ലേറ്റ് ഏറെ ​സഹായിക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു. ​ഗർഭപാത്രത്തിൽ രക്തപ്രവാഹം വർധിക്കുമ്പോൾ ഭ്രൂണത്തിന് മെച്ചപ്പെട്ട ആരോ​ഗ്യം കിട്ടാൻ ഡാർക്ക് ചോക്ലേറ്റ് ​സഹായിക്കും. ഇരുമ്പ്, കാത്സ്യം, സിങ്ക്, മാംഗനീസ്, പൊട്ടാസ്യം എന്നിവ ഡാർക്ക് ചോക്ലേറ്റിൽ ധാരാളം അടങ്ങിയിട്ടുണ്ട്. ഹോർമോൺ ബാലൻസ് നിലനിർത്താനും ബീജത്തിന്റെ എണ്ണം നിലനിർത്താനും ഡാർക്ക് ചോക്ലേറ്റ് മുന്നിലാണെന്നും റിപ്പോർട്ടിൽ വ്യക്തമാകുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button