Latest NewsNewsIndia

2022ലെ കേന്ദ്ര ബജറ്റ് ജനസൗഹൃദവും പുരോഗമനപരവും : പ്രധാനമന്ത്രി നരേന്ദ്ര മോദി

ന്യൂഡല്‍ഹി : ആധുനിക ഇന്റര്‍നെറ്റ് യുഗത്തില്‍ സാധാരണക്കാര്‍ക്ക് തുല്യത നല്‍കിയും അവരുടെ ക്ഷേമത്തെ മുന്‍നിര്‍ത്തിയുമുള്ള ബജറ്റാണ് 2022ലേതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. ജനപ്രിയ ബജറ്റ് അവതരിപ്പിച്ചതിന് കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമനേയും മറ്റ് അംഗങ്ങളേയും പ്രധാനമന്ത്രി പ്രത്യേകം അഭിനന്ദിച്ചു.

Read Also : 2022ലെ കേന്ദ്ര ബജറ്റില്‍ വില കുറയുന്നവയും വില കൂടുന്നവയും : വിശദാംശങ്ങള്‍ ഇങ്ങനെ

കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍ അവതരിപ്പിച്ച ബജറ്റിനെ ‘ജനസൗഹൃദവും പുരോഗമനപരവും’ എന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്. കൂടുതല്‍ നിക്ഷേപം, കൂടുതല്‍ തൊഴിലവസരങ്ങള്‍ എന്നിവയ്ക്ക് ഊന്നല്‍ നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

‘കോവിഡ്-19 മഹാമാരിക്കിടയിലും രാജ്യത്തെ വികസനത്തിനായി പുതിയ ആത്മവിശ്വാസമാണ് ഈ ബജറ്റിലൂടെ പ്രതിഫലിച്ചത്. സമ്പദ്‌വ്യവസ്ഥയെ ശക്തിപ്പെടുത്തുന്നതിനൊപ്പം എല്ലാ മേഖലയിലും സാധാരണക്കാര്‍ക്ക് നിരവധി പുതിയ അവസരങ്ങള്‍ സൃഷ്ടിക്കും’ , പ്രധാനമന്ത്രി വ്യക്തമാക്കി.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button