ന്യൂഡല്‍ഹി : കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍ ഇന്ന് പാര്‍ലമെന്റില്‍ അടുത്ത സാമ്പത്തിക വര്‍ഷത്തേക്കുള്ള ബജറ്റ് അവതരിപ്പിച്ചു. 90 മിനിറ്റ് നീണ്ട ബജറ്റ് അവതരണത്തില്‍ അടിസ്ഥാന സൗകര്യ വികസന രംഗത്ത് വമ്പന്‍ നിക്ഷേപ പ്രഖ്യാപനങ്ങളാണ് ഉണ്ടായിരിക്കുന്നത്.
Read Also : അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ രാജ്യത്തിന്റെ മുഖച്ഛായ മാറ്റാന്‍ 400 വന്ദേഭാരത് ട്രെയിനുകള്‍
തദ്ദേശീയമായി ഉല്‍പ്പാദനം മെച്ചപ്പെടുത്തുകയാണ് കേന്ദ്രസര്‍ക്കാരിന്റെ ലക്ഷ്യം. സ്മാര്‍ട്ട്ഫോണുകളുടെയും ഇലക്ട്രോണിക് ഉപകരണങ്ങളുടെയും നിര്‍മ്മാണം ഇന്ത്യയില്‍ വളര്‍ത്തിയെടുക്കുകയാണ് ലക്ഷ്യം. അതിനായി ഇറക്കുമതി ചെയ്യുന്ന ഉല്‍പ്പന്നങ്ങള്‍ക്ക് നികുതി വര്‍ദ്ധിപ്പിക്കാന്‍ തീരുമാനിച്ചിരുന്നു.
ബജറ്റ് നിര്‍ദ്ദേശങ്ങളുടെ അടിസ്ഥാനത്തില്‍ 2022-23 വര്‍ഷത്തില്‍ നിരവധി ഉല്‍പ്പന്നങ്ങളുടെ വില കുറയും. ചില ഉല്‍പ്പന്നങ്ങളുടെ വില വര്‍ദ്ധിക്കുകയും ചെയ്യും.
വില കുറയാന്‍ സാധ്യതയുള്ളവ
തുണിത്തരങ്ങള്‍
ഡയമണ്ട്
ജെം സ്റ്റോണ്‍സ്
ഇമിറ്റേഷന്‍ ആഭരണങ്ങള്‍
മൊബൈല്‍ ഫോണ്‍
മൊബൈല്‍ ഫോണ്‍ ചാര്‍ജര്‍
അസറ്റിക് ആസിഡ്
മെഥനോള്‍ അടക്കമുള്ള രാസവസ്തുക്കള്‍
വില കൂടാന്‍ സാധ്യതയുള്ളവ
ഇറക്കുമതി ചെയ്യുന്ന ടിവി അടക്കമുള്ള ഇലക്ട്രോണിക് ഉല്‍പ്പന്നങ്ങള്‍
കുടകള്‍
സോഡിയം സയനൈഡ്
കാര്‍ഷികോപകരണങ്ങള്‍
എഥനോള്‍ ചേര്‍ക്കാത്ത പെട്രോള്‍
Post Your Comments