തിരുവനന്തപുരം: തലശ്ശേരി എരഞ്ഞോളി പാലം സ്കൂട്ടി ഓടിച്ച് ഉദ്ഘാടനം ചെയ്ത് മന്ത്രി മുഹമ്മദ് റിയാസ്. ഒരു വ്യത്യസ്തമായ ഉദ്ഘാടനം എന്ന തലക്കെട്ടിൽ മന്ത്രി ഫേസ്ബുക്കിൽ പങ്കുവച്ച ചിത്രം ഇതിനോടകം തന്നെ സാമൂഹ്യമാധ്യമങ്ങളിൽ ശ്രദ്ധ നേടുകയാണ്. എംഎൽഎ ഷംസീറിനോടൊപ്പമായിരുന്നു മന്ത്രി തലശ്ശേരി എരഞ്ഞോളി പാലം ഉദ്ഘാടനം ചെയ്തത്.
കോവിഡ് പ്രോട്ടോകോൾ പാലിക്കുന്നതിന്റെ ഭാഗമായി പൊതുപരിപാടികൾ ഒഴിവാക്കിയിരുന്നു. ‘നമുക്കൊരുവഴിയുണ്ടാക്കാം’ എന്ന ഹാഷ് ടാഗിനൊപ്പമായിരുന്നു മന്ത്രി ചിത്രം പങ്കുവച്ചത്. ചിത്രത്തിന് വലിയ സ്വീകരണമാണ് സാമൂഹ്യമാധ്യമങ്ങളിൽ ലഭിയ്ക്കുന്നത്.
അതേസമയം, എടപ്പാൾ പാലം ഉദ്ഘാടനത്തോടനുബന്ധിച്ച് കോവിഡ് പ്രോട്ടോകോൾ ലംഘിച്ചു സർക്കാർ നടത്തിയ പരിപാടികൾക്കെതിരെ രൂക്ഷ വിമർശനങ്ങളാണ് ഉയർന്നിരുന്നത്. പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസിനെതിരെ വരെ രൂക്ഷമായ വിമർശനങ്ങൾ അന്ന് ഉയർന്നിരുന്നു. ഒരു വലിയ ആൾക്കൂട്ടമായിരുന്നു അന്ന് മേൽപ്പാലം ഉദ്ഘാടനം ചെയ്യാനെത്തിയിരുന്നത്.
Post Your Comments