കുളത്തൂപ്പുഴ: വനത്തില്‍ നിന്നും ചന്ദന മരങ്ങള്‍ മുറിച്ചു കടത്തിയ സംഭവത്തില്‍ മൂന്നു പേര് അറസ്റ്റിൽ. അഞ്ചല്‍ ആര്‍ച്ചല്‍ ചരുവിള പുത്തന്‍ വീട്ടില്‍ ജിജോ (32), വില്ലുമല തടത്തരികത്ത് വീട്ടില്‍ പ്രവീണ്‍രാജ് (20), അമ്പതേക്കര്‍ പളളികുന്നുംപുറത്ത് വീട്ടില്‍ പക്രു എന്നു വിളിക്കുന്ന പ്രശാന്ത് (24) എന്നിവരാണ് വനപാലകരുടെ പിടിയിലായത്.
നാളുകൾക്ക് മുമ്പ് തെന്മല വനം റെയിഞ്ചില്‍ കല്ലുവരമ്പ് സെക്ഷനില്‍ ഉള്‍പ്പെട്ട കുളത്തൂപ്പുഴ വനമേഖലയില്‍ നിന്നാണ് പ്രതികള്‍ ചന്ദന മരങ്ങള്‍ മുറിച്ചുകടത്തിയത്. ഈ സമയങ്ങളില്‍ പ്രദേശത്ത് വന്ന് പോയിട്ടുളള മൊബൈല്‍ സിഗ്നലുകളുടെ ഉറവിടം കേന്ദ്രീകരിച്ചുളള അന്വേഷണമാണ് പ്രതികളിലേക്ക് എത്താന്‍ സഹായിച്ചതെന്ന് വനം റെയിഞ്ചാഫീസര്‍ ബി. ആര്. ജയന് പറഞ്ഞു.
Read Also : യോഗ്യരായ ആളുകൾക്ക് ആദ്യ ഡോസ് നൽകി: ഇതൊരു ചരിത്ര ദിനം, മോദിക്ക് നന്ദി പറഞ്ഞ് യോഗി
സെക്ഷന്‍ ഫോറസ്റ്റര്‍ ആര്. സജീവ്, ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ രാഹുല്‍സിംഗ്, സി. ബിജു കുമാര്‍, ടി. സുനില്‍, വാച്ചര്‍ അനിരുദ്ധന് എന്നിവരുടെ നേതൃത്വത്തിലുളള സംഘം പ്രതികളെ പിടികൂടിയത്. പ്രതികളെ കോടതിയിൽ ഹാജരാക്കി.
Post Your Comments