ചെന്നൈ : സാമ്പത്തിക ബുദ്ധിമുട്ടുകൾക്കിടയിലും നീറ്റ് പരീക്ഷ പാസായ വിദ്യാർത്ഥിനി തുടർ പഠനത്തിനായി സർക്കാരിനോട് സഹായം അഭ്യർത്ഥിച്ച് രംഗത്ത്. മധുരയിലെ പനമൂപ്പൻപട്ടി ഗ്രാമത്തിലെ തങ്കപ്പച്ചി എന്ന വിദ്യാർത്ഥിനിയാണ് സഹായം അഭ്യർത്ഥിച്ച് രംഗത്തെത്തിയിരിക്കുന്നത്. ‘എന്റെ ട്യൂഷൻ ഫീസ് മാത്രമാണ് സർക്കാർ നൽകുന്നത്, താമസ സൗകര്യവും മറ്റും അടങ്ങുന്ന ചിലവുകൾക്ക് പണമില്ല, അത്തരമൊരു സാഹചര്യത്തിൽ എനിക്ക് വീണ്ടും കൃഷിപ്പണി ചെയ്യേണ്ടി വന്നിരിക്കുകയാണെന്നാണ്’-തങ്കപ്പച്ചി പറഞ്ഞു.
2021, 2022 അധ്യയന വർഷങ്ങളിൽ തുടർച്ചയായി രണ്ട് തവണ തങ്കപ്പച്ചി നീറ്റ് പരീക്ഷ പാസായി. മെഡിസിൻ പഠനത്തിന് ചെലവ് കൂടുതലായതിനാലും ട്യൂഷൻ ഫീസ്, താമസം, ഭക്ഷണം എന്നിവയുടെ ചെലവ് കുടുംബത്തിന് താങ്ങാനാകാത്തതിനാലും പെൺകുട്ടിയ്ക്ക് തുടർ പഠനത്തിന് പോകാൻ കഴിഞ്ഞില്ല. കന്യാകുമാരിയിലെ മൂകാംബിക മെഡിക്കൽ കോളേജിൽ മെഡിസിൻ പഠിക്കാൻ ഇപ്പോൾ തങ്കപ്പച്ചിക്ക് അവസരം ലഭിച്ചെങ്കിലും കുടുംബത്തിന് പഠനച്ചെലവ് താങ്ങാനാകാത്തതിനാൽ തങ്കപ്പച്ചി ഇപ്പോൾ കുടുംബത്തിനൊപ്പം കൃഷിപ്പണി ചെയ്യുകയാണ്.
Read Also : നാല് മേഖലകൾക്ക് ഊന്നൽ നൽകി ബജറ്റ് : രാജ്യത്തിന് സ്വന്തമായി ഡിജിറ്റൽ കറൻസി
തങ്കപ്പച്ചിയുടെ വാർത്ത സോഷ്യൽമീഡിയയിൽ വൈറലായതോടെ വിദ്യാർത്ഥിനിയ്ക്ക് സഹായവുമായി ബിജെപി രംഗത്തെത്തിയിട്ടുണ്ട്. പെൺകുട്ടിയുടെ പഠനച്ചെലവുകൾക്കായി എല്ലാ വിധ സഹായവും നൽകുമെന്നും ബിജെപി ഉറപ്പ് നൽകി.
Post Your Comments