മുട്ടം: സുഹൃത്തിന്റെ വീട്ടിൽ അതിക്രമിച്ചുകയറി ബാലികയെ പീഡിപ്പിച്ച കേസിൽ പ്രതിക്ക് നാലുവർഷം കഠിനതടവും 60,000 രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി. കരിമണ്ണൂർ നെയ്യശ്ശേരി തൈപ്പറമ്പിൽ ആദം എന്ന ഷെമീലിനെയാണ് (42) കോടതി ശിക്ഷിച്ചത്. തൊടുപുഴ പോക്സോ പ്രത്യേക കോടതി ജഡ്ജ് നിക്സൻ എം. ജോസഫ് ശിക്ഷിച്ചത്.
പിഴ ഒടുക്കിയില്ലെങ്കിൽ അഞ്ച് മാസംകൂടി കഠിനതടവ് അനുഭവിക്കണം. വീട്ടിൽ അതിക്രമിച്ച് കയറിയതിന് ഒരു വർഷം കൂടി ശിക്ഷയുണ്ടെങ്കിലും ശിക്ഷ ഒരേ കാലയളവിൽ അനുഭവിച്ചാൽ മതി. എന്നാൽ, ഈ കുറ്റത്തിന് 10,000 രൂപ പിഴ ഒടുക്കണം. കേസിൽ ഇരയായ 12 കാരിക്ക് 50,000 രൂപ നഷ്ടപരിഹാരം ലഭ്യമാക്കാൻ ജില്ല ലീഗൽ സർവിസസ് അതോറിറ്റി നടപടി സ്വീകരിക്കണമെന്നും കോടതി നിർദേശിച്ചു.
Read Also : ‘ഇത് ഒരു ജനാധിപത്യരാജ്യമാണ്, എതിരാളികളെ മത്സരിക്കാന്‍ അനുവദിക്കുക’:വിമർശനവുമായി സുപ്രീം കോടതി
2016 മാർച്ച് 14-നാണ് കേസിനാസ്പദമായ സംഭവം. ഒറ്റക്കായിരുന്ന കുട്ടിയെ വീട്ടിൽ കയറി ലൈംഗിക അതിക്രമത്തിന് ഇരയാക്കിയെന്നാണ് കേസ്. കുട്ടിയുടെ പരാതിയിൽ കരിമണ്ണൂർ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിക്കുകയായിരുന്നു. പ്രോസിക്യൂഷനുവേണ്ടി സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ പി.ബി. വാഹിദ ഹാജരായി.
Post Your Comments