Latest NewsIndiaNews

‘ഇത് ഒരു ജനാധിപത്യരാജ്യമാണ്, എതിരാളികളെ മത്സരിക്കാന്‍ അനുവദിക്കുക’:വിമർശനവുമായി സുപ്രീം കോടതി

2004 നും 2015 നും ഇടയില്‍ നടന്നുവെന്ന് ആരോപിക്കപ്പെടുന്ന കേസില്‍ എന്‍.ഡി.പി.എസ് ആക്ട് പ്രകാരം എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തത് കഴിഞ്ഞ ഡിസംബര്‍ 20 ന് ആയിരുന്നു.

ന്യൂഡൽഹി: അകാലിദള്‍ നേതാവ് ബിക്രം സിംഗ് മജീദിയയെ ഫെബ്രുവരി 13 വരെ അറസ്റ്റ് ചെയ്യുന്നത് തടഞ്ഞ് സുപ്രീം കോടതി. ഇത് ഒരു ജനാധിപത്യരാജ്യമാണെന്നും തെരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ രാഷ്ട്രീയ എതിരാളികള്‍ മത്സരിക്കാതിരിക്കാന്‍ അവര്‍ക്കെതിരെ ക്രിമിനല്‍ കേസുകള്‍ അടിച്ചേല്‍പ്പിക്കരുത് എന്നും സുപ്രീം കോടതി വിമർശിച്ചു. മയക്കുമരുന്നു കേസില്‍ അകാലിദള്‍ നേതാവ് ബിക്രം സിംഗ് മജീദിയ്‌ക്കെതിരെയുള്ള അറസ്റ്റിനെതിരെയാണ് കോടതി രംഗത്ത് എത്തിയത്.

‘നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനും തെരഞ്ഞെടുപ്പില്‍ മത്സരിക്കാനും അവരെ അനുവദിക്കുക. സംസ്ഥാനത്ത് തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് പെട്ടെന്ന് ക്രിമിനല്‍ കേസുകള്‍ ഉയര്‍ന്നുവരുന്നു, ഈ കേസുകള്‍ക്ക് പിന്നിലെ ഉദ്ദേശ്യത്തെ പറ്റി സംശയിക്കാന്‍ കാരണങ്ങളുണ്ട്’- ജസ്റ്റിസ് എന്‍.വി രമണ പറഞ്ഞു. അഭിഭാഷകനായ പി. ചിദംബരമാണ് പഞ്ചാബ് സര്‍ക്കാരിനായി കോടതിയില്‍ ഹാജരായത്. പഞ്ചാബ്-ഹരിയാന ഹൈക്കോടതിയുടെ സംരക്ഷണം ലഭിക്കാത്തതിനെ തുടര്‍ന്ന് കഴിഞ്ഞയാഴ്ചയാണ് മജീദിയ സുപ്രീം കോടതിയെ സമീപിച്ചത്.

Read Also: ജനുവരി മാസം റേഷൻ വിഹിതം കൈപ്പറ്റിയവരിൽ വർദ്ധന: മന്ത്രി ജി ആർ അനിൽ

2004 നും 2015 നും ഇടയില്‍ നടന്നുവെന്ന് ആരോപിക്കപ്പെടുന്ന കേസില്‍ എന്‍.ഡി.പി.എസ് ആക്ട് പ്രകാരം എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തത് കഴിഞ്ഞ ഡിസംബര്‍ 20 ന് ആയിരുന്നു. പഞ്ചാബ്-ഹരിയാന ഹൈക്കോടതിയുടെ മേല്‍നോട്ടത്തില്‍ 2015 മുതല്‍ മയക്കുമരുന്ന് കേസില്‍ നടക്കുന്ന അന്വേഷണത്തില്‍ മജീദിയയ്‌ക്കെതിരെ ഒരു തെളിവും കണ്ടെത്തിയിട്ടില്ലെന്ന് എതിര്‍ഭാഗം അഭിഭാഷകന്‍ വാദിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button