Latest NewsKeralaNews

‘അഭിപ്രായങ്ങൾ ആവാം, ഉത്തരവാദിത്വമില്ലാത്ത കാര്യങ്ങളിൽ വേണ്ട’: അധ്യാപകര്‍ക്കെതിരെ വീണ്ടും വി ശിവന്‍കുട്ടി

തിരുവനന്തപുരം : അധ്യാപകർ കുട്ടികളെ പഠിപ്പിച്ചാല്‍ മാത്രം മതിയെന്ന പ്രസ്താവനയിൽ വിശദീകരണവുമായി വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. അഭിപ്രായങ്ങൾ പറയാൻ അധ്യാപക സംഘടനകൾക്ക് അവകാശമുണ്ട്. അധ്യാപകരുടെ സേവനങ്ങളെ വിലമതിക്കുന്നു.
എന്നാൽ, ഉത്തരവാദിത്വമില്ലാത്ത കാര്യങ്ങളിൽ പരസ്യ പ്രസ്താവന പാടില്ലെന്നും മന്ത്രി പറഞ്ഞു. തിരുവനന്തപുരം കോർപറേഷൻ ഓഫീസിന്റെ കോവിഡ് കൺട്രോൾ റൂം ഓഫീസ് സന്ദർശിക്കവെയാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്.

കഴിഞ്ഞദിവസമാണ് എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകളുടെ ഫോക്കസ് ഏരിയയെ എതിര്‍ക്കുന്ന അധ്യാപകരെ പരോക്ഷമായി വിമർശിച്ചുകൊണ്ട് മന്ത്രി വി ശിവന്‍കുട്ടി രംഗത്തെത്തിയത്. അധ്യാപകര്‍ പഠിപ്പിച്ചാല്‍ മാത്രം മതി. വിദ്യാഭ്യാസ വകുപ്പിലെ ഒരോ ഉദ്യോഗസ്ഥനും ചുമതലകള്‍ നിശ്ചയിച്ചിട്ടുണ്ട്. എല്ലാവരും ചേര്‍ന്ന് ചുമതലകള്‍ നിര്‍വ്വഹിക്കേണ്ടെന്നും മന്ത്രി പറഞ്ഞു.

Read Also  :  മീഡിയവൺ ചാനലിന്റെ സംപ്രേഷണം തടഞ്ഞ നടപടി അഭിപ്രായ സ്വാതന്ത്ര്യത്തിനെതിരായ ഭരണകൂട കയ്യേറ്റം: എംബി രാജേഷ്

അതേസമയം,സ്കൂളുകളിൽ 1 മുതൽ 9 വരെയുള്ള ക്ലാസുകൾ ഓൺലൈനായി തുടരും. നിയന്ത്രണത്തിലെ ഇളവുകൾ ഇന്ന് ചേരുന്ന അവലോകന യോഗത്തിൽ പരിശോധിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. തിരുവനന്തപുരത്ത് ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ കോവിഡ് കേസുകൾ കുറയാൻ കാരണമായെന്നും മന്ത്രി വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button