Latest NewsNewsInternationalKuwaitGulf

ദേശീയ ദിനം: ഫെബ്രുവരി 27 മുതൽ 9 ദിവസം പൊതുമേഖലയിൽ അവധി പ്രഖ്യാപിച്ച് കുവൈത്ത്

കുവൈത്ത് സിറ്റി: ദേശീയ ദിനത്തോട് അനുബന്ധിച്ച് രാജ്യത്തെ പൊതു മേഖലയിൽ അവധി പ്രഖ്യാപിച്ച് കുവൈത്ത്. പൊതുമേഖലയിൽ 2022 ഫെബ്രുവരി 27 മുതൽ ഒമ്പത് ദിവസം അവധിയായിരിക്കുമെന്ന് കുവൈത്ത് ഗവണ്മെന്റ് കമ്മ്യൂണിക്കേഷൻസ് സെന്റർ അറിയിച്ചു. കുവൈത്ത് നാഷണൽ ഡേ, ലിബറേഷൻ ഡേ, ഇസ്‌റാഅ് മിഅ്‌റാജ് സ്മരണ എന്നിവയുമായി ബന്ധപ്പെട്ട് 2022 ഫെബ്രുവരി 27 മുതൽ മാർച്ച് 3 വരെ രാജ്യത്തെ പൊതു മേഖലയിൽ അവധി നൽകുന്നതിന് കുവൈറ്റ് ക്യാബിനറ്റ് തീരുമാനിച്ചതായി അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.

Read Also: ദിലീപിനെ കൊലപാതക കേസിലും കുടുക്കാനുള്ള പ്ലാൻ: ബാലചന്ദ്ര കുമാറിന്റെ താളത്തിനൊത്ത് തുള്ളുന്ന പോലീസ്

കുവൈത്തിലെ മന്ത്രാലയങ്ങൾ, സർക്കാർ സ്ഥാപനങ്ങൾ മുതലായവയ്ക്ക് അവധി ബാധകമായിരിക്കും. അവധിയ്ക്ക് ശേഷം പൊതു മേഖലയിലെ ഓഫീസുകൾ മാർച്ച് 6 ഞായറാഴ്ച്ച മുതൽ പ്രവർത്തനം പുനരാരംഭിക്കുമെന്നും അധികൃതർ വിശദമാക്കുന്നു.

Read Also: ദിലീപിന് ഇനിയും കുറേ ഫോണുണ്ടെന്ന് പ്രോസിക്യൂഷൻ, അന്വേഷിച്ച് കണ്ടെത്താൻ കോടതി: കോടതിയിൽ ഇന്ന് നടന്നത്

shortlink

Related Articles

Post Your Comments

Related Articles


Back to top button