തിരുവനന്തപുരം: കര്‍ഷക സൗഹൃദ ബജറ്റ് രാജ്യത്തിന്റെ വികസനത്തിന് സഹായകമാകുമെന്ന പ്രതീക്ഷ പങ്കുവച്ച് ബി ജെ പി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. ജനങ്ങളെ പോലെ നേതാക്കളും വലിയ പ്രതീക്ഷയിലാണ് ഈ സംസ്ഥാന ബജറ്റിനെ നോക്കിക്കാണുന്നത് എന്നതിന്റെ തെളിവാണ് കെ സുരേന്ദ്രന്റെ പ്രസ്താവന. രാജ്യത്തിന്റെ വികസനത്തിന് ഏറെ സഹായകമായ ബജറ്റാണ് കേന്ദ്ര ധനമന്ത്രി അവതരിപ്പിച്ചതെന്ന് കെ സുരേന്ദ്രന്‍ പറഞ്ഞിരുന്നു.
Also Read:ദിലീപിനെ കൊലപാതക കേസിലും കുടുക്കാനുള്ള പ്ലാൻ: ബാലചന്ദ്ര കുമാറിന്റെ താളത്തിനൊത്ത് തുള്ളുന്ന പോലീസ്
കർഷകരെ ശാക്തീകരിക്കാനും അവർക്ക് വേണ്ട സഹായങ്ങൾ കൃത്യമായി എത്തിയ്ക്കാനും വേണ്ട നടപടികൾ എല്ലാം ധനമന്ത്രി അവതരിപ്പിച്ച പുതിയ ബജറ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. അതുകൊണ്ട് തന്നെ ഇത് കര്‍ഷക സൗഹൃദ ബജറ്റാണെന്നും കെ സുരേന്ദ്രൻ അഭിപ്രായപ്പെട്ടിരുന്നു. കര്‍ഷകരെ പുരോഗതിയിലേക്ക് കൊണ്ടുവരാനും, കാർഷിക മേഖലയിലെ പ്രതിസന്ധി പരിഹരിക്കാനും കൃത്യമായ പരിഹാരമാണ് ബജറ്റ് നിർദേശിക്കുന്നത്. രാജ്യത്തെ കർഷകരെ സഹായിക്കാനുള്ള നിരവധി പദ്ധതികളാണ് ബജറ്റിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
അതേസമയം, പ്രധാന്‍മന്ത്രി ഗതിശക്തി മിഷന്‍, എല്ലാവരെയും ഉള്‍പ്പെടുത്തിയുള്ള വികസനം, ഉത്പാദന ക്ഷമത കൂട്ടല്‍, സാമ്പത്തിക നിക്ഷേപം എന്നീ നാല് മേഖലകള്‍ക്ക് ഊന്നല്‍ നല്‍കിക്കൊണ്ടാണ് 2022-23 സാമ്പത്തിക വര്‍ഷത്തെ ബജറ്റ് കേന്ദ്ര ധനമന്ത്രി നിര്‍മലാ സീതാരാമന്‍ അവതരിപ്പിച്ചത്.
Post Your Comments