ചീസ് ആരോഗ്യത്തിന് ഗുണമോ ദോഷമോ എന്നതിനെ സംബന്ധിച്ച് ഇപ്പോഴും പലർക്കും സംശയമുണ്ട്. തടി വയ്ക്കുമെന്ന് പേടിച്ച് പലരും ചീസ് ഒഴിവാക്കുകയാണ് ചെയ്യാറുള്ളത്. കാല്‍സ്യം,സോഡിയം, മിനറല്‍സ് , വിറ്റാമിന്‍ B12 , സിങ്ക് എന്നിവ ധാരാളം അടങ്ങിയ ഒന്നാണ് ചീസ്. ഇതില്‍ സോഫ്റ്റ് ചീസ് ആണ് ഏറ്റവും ഗുണമേന്മയുള്ളത്. ഇവയിലുള്ള കാല്‍സ്യം എല്ലുകളുടെയും പല്ലുകളുടെയും ബലത്തിനു വളരെ നല്ലതാണ്.
ഉയര്‍ന്ന അളവില്‍ സാച്ചുറേറ്റ് ചെയ്യപ്പെട്ട ആഹാരമാണ് ചീസ്. അതുകൊണ്ടാണ് ഇത് കൊളസ്ട്രോള്‍ വർധിപ്പിക്കുമെന്ന് പറയുന്നത്. എന്നാല്‍ ചീസ് ദഹന വ്യവസ്ഥയെ സഹായിക്കുന്ന ഒന്നാണ്. ചീസില്‍ തന്നെ പല വിഭാഗങ്ങള്‍ ഉണ്ട്. കോട്ടേജ് ചീസ്, ഗോഡ, വൈറ്റ് ചെദാര്‍ ചീസ് , ഇറ്റാലിയന്‍ ചീസ് എന്നിങ്ങനെ പലതരത്തിലുള്ളവ വിപണിയില്‍ ലഭ്യമാണ്. ഇപ്പോഴിതാ ചീസ് കഴിച്ചാൽ ലഭിക്കുന്ന ചില ഗുണങ്ങളെ കുറിച്ചാണ് താഴെ പറയുന്നത്.
Read Also : വയറിന് ചുറ്റുമുള്ള കൊഴുപ്പ് കുറയ്ക്കാൻ സഹായിക്കുന്ന ‘പച്ചക്കറികൾ’
കാഴ്ച്ചശക്തി വർദ്ധിപ്പിക്കാൻ ഏറ്റവും നല്ലതാണ് ചീസ്. വിറ്റാമിൻ എ ധാരാളം അടങ്ങിയ ഒന്നാണ് ചീസ്. കണ്ണിന് അത് കൂടുതൽ ഗുണം ചെയ്യും.
ചീസ് ഭക്ഷണത്തില്‍ ചേര്‍ത്ത് കഴിക്കുന്നത് മസില്‍ വളരാന്‍ സഹായിക്കും.ജിമ്മിൽ പോകുന്നവർ ചീസ് കഴിക്കുന്നത് ശരീരത്തിന് ഏറെ ഗുണം ചെയ്യും.
രാത്രി നല്ല ഉറക്കം കിട്ടുന്നതിനും മാനസിക സമ്മർദ്ദം കുറയ്ക്കുന്നതിനും ചീസ് വളരെയധികം സഹായിക്കുന്നു.അത് പോലെ തന്നെയാണ് ദഹനസംബന്ധമായ പ്രശ്നങ്ങൾ അകറ്റാൻ ചീസ് ഏറെ നല്ലതാണ്.
Read Also : അറേബ്യൻ കോഫി ഇനി അറിയപ്പെടുക സൗദി കോഫി എന്ന പേരിൽ: നിർദ്ദേശം നൽകി സൗദി വാണിജ്യ മന്ത്രാലയം
എല്ലുകൾക്കും പല്ലുകൾക്കും കൂടുതൽ ബലം നൽകുന്നു. കാൾഷ്യവും മിനറൽസും ധാരാളം അടങ്ങിയ ഒന്നാണ് ചീസ്.കുട്ടികൾക്ക് ബുദ്ധിശക്തി വർദ്ധിപ്പിക്കുന്നതിന് ഏറ്റവും നല്ലതാണ് ചീസ്.
Post Your Comments