ജിദ്ദ: അറേബ്യൻ കോഫി ഇനി അറിയപ്പെടുക സൗദി കോഫി എന്ന പേരിൽ. സൗദി വാണിജ്യ മന്ത്രാലയമാണ് ഇതുസംബന്ധിച്ച നിർദ്ദേശം നൽകിയത്. ഈ വർഷം സൗദി കോഫി വർഷമായി പ്രഖ്യാപിക്കാനുള്ള സാംസ്‌കാരിക മന്ത്രാലയത്തിന്റെ പദ്ധതിയോടനുബന്ധിച്ചാണ് വ്യാപാര സ്ഥാപനങ്ങളിൽ ‘അറബി കോഫി’ എന്നതിനു പകരം ‘സൗദി കോഫി’ എന്ന വാക്ക് ഉപയോഗിക്കണമെന്ന് നിർദ്ദേശം നൽകിയത്.
Read Also: ദിലീപിന് ഇനിയും കുറേ ഫോണുണ്ടെന്ന് പ്രോസിക്യൂഷൻ, അന്വേഷിച്ച് കണ്ടെത്താൻ കോടതി: കോടതിയിൽ ഇന്ന് നടന്നത്
പൈതൃകത്തിലും ആധികാരിക മൂല്യങ്ങളിലും അഭിമാനിക്കുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ നടപടിയെന്ന് അധികൃതർ വ്യക്തമാക്കി. കോഫി ഷോപ്പുകളും റസ്റ്ററന്റുകളും കാപ്പിക്കുരു വറുത്ത് പൊടിക്കുന്ന മേഖലയിൽ പ്രവർത്തിക്കുന്ന എല്ലാ സ്ഥാപനങ്ങളും ഈ വാക്ക് ഉപയോഗിക്കണമെന്നും മന്ത്രാലയം നിർദ്ദേശം.
Post Your Comments