പാലക്കാട്: ഇരുപതുകാരിയെ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. പാലക്കാട് റെയില്‍വേ കോളനിയ്ക്ക് സമീപം ഉമ്മിനിയിലാണ് യുവതിയെ വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. സുബ്രഹ്മണ്യന്‍ – ദേവകി ദമ്പതികളുടെ മകള്‍ ബീന (20) യെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.
പാലക്കാട് എംഇഎസ് കോളേജിലെ മൂന്നാം വര്‍ഷ ബികോം വിദ്യാര്‍ത്ഥിനിയാണ് ബീന. ഫീസടയ്ക്കാന്‍ കഴിയാത്തതില്‍ മനംനൊന്താണ് ബീന ആത്മഹത്യ ചെയ്തതെന്ന് സഹോദരന്‍ ബിജു പറഞ്ഞു. കഴിഞ്ഞ ദിവസം ബീനയുടെ അമ്മ ഫീസടയ്ക്കാന്‍ കോളേജിലെത്തിയിരുന്നു. എന്നാല്‍ കോളേജ് അധികൃതര്‍ ഫീസ് വാങ്ങാന്‍ തയ്യാറായില്ലെന്നാണ് ബിജു പറയുന്നത്. ഫീസ് അടയ്‌ക്കേണ്ട സമയം കഴിഞ്ഞുപോയതിനാല്‍ സര്‍വകലാശാലയെ സമീപിക്കണമെന്ന് കോളേജില്‍ നിന്ന് ആവശ്യപ്പെടുകയായിരുന്നു. പരീക്ഷ എഴുതാനാവില്ലെന്ന മനോവിഷമത്തിലാണ് സഹോദരി തൂങ്ങിമരിച്ചതെന്നും ബിജു പറഞ്ഞു. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Post Your Comments