ഇരിട്ടി: പച്ചക്കറിയെന്ന വ്യാജേന നിരോധിത പുകയില ഉൽപന്നങ്ങളുമായി ഇരിട്ടിയിലെത്തിയ മിനിലോറി പൊലീസ് പിടികൂടി. കർണാടകത്തിൽ നിന്നും കേരളത്തിലേക്ക് കടത്തിയ 11800 പാക്കറ്റ് ഹാൻസും കൂൾലിപ്പുമാണ് പിടികൂടിയത്.
സംഭവവുമായി ബന്ധപ്പെട്ട് രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. മൊകേരി സ്വദേശി പുത്തൻവീട്ടിൽ സജിത്ത്, മാഹി സ്വദേശി തുണ്ടിയിൽ സുഭാഷ് എന്നിവരാണ് അറസ്റ്റിലായത്.
Read Also : വേള്‍ഡ് ഗെയിംസ് അത്ലറ്റ് ഓഫ് ദി ഇയര്‍ പുരസ്കാരം ഇന്ത്യന്‍ ഹോക്കി ടീം നായകൻ പിആര്‍ ശ്രീജേഷിന്
പച്ചക്കറി വണ്ടിയിൽ അടിവശം പ്രത്യേകം പ്ലാറ്റ്ഫോമിലാക്കി ചാക്കുകളിൽ നിറച്ചാണ് ഇവ കടത്തിയത്. ഇരിട്ടി സി.ഐ കെ.ജെ. ബിനോയ്, പ്രൻസിപ്പൽ എസ്.ഐ ദിനേശൻ കൊതേരി എന്നിവരുടെ നേതൃത്വത്തിൽ ഇരിട്ടി പൊലീസ് സ്റ്റേഷന് സമീപം വാഹന പരിശോധന നടത്തുന്നതിനിടെയാണ് ഇവ പിടികൂടിയത്.
Post Your Comments