KozhikodeKeralaNattuvarthaLatest NewsNews

മാരക നിരോധിത മയക്കുമരുന്നുമായി കാരന്തൂർ സ്വദേശി സൽമാൻ ഫാരിസ് എക്സൈസ് പിടിയിൽ

കാരന്തൂർ പാറക്കടവ് പാലത്തിനു സമീപം വെച്ച് വാഹനമടക്കം ആണ് യുവാവിനെ പിടികൂടിയത്

കോഴിക്കോട്: കാരന്തൂരിൽ മാരക നിരോധിത മയക്കുമരുന്നുമായി യുവാവ് എക്സൈസ് പിടിയിൽ. കാരന്തൂർ എടപ്പുറത്ത് വീട്ടിൽ(ഇപ്പോൾ താമസം നെടുംപോയിൽ) സൽമാൻ ഫാരിസാണ് പിടിയിലായത്.

എം.ഡി.എം.എയും എൽ.എസ്.ഡി സ്റ്റാമ്പുമാണ് ഇയാളിൽ നിന്ന് പിടിച്ചെടുത്തത്. 2 ഗ്രാം എം.ഡി.എം.എയും എൽ.എസ്.ഡി സ്റ്റാമ്പുമാണ് പിടിച്ചെടുത്തത്. കാരന്തൂർ പാറക്കടവ് പാലത്തിനു സമീപം വെച്ച് വാഹനമടക്കം ആണ് യുവാവിനെ പിടികൂടിയത്.

Read Also : കൊവിഡ് നിയന്ത്രണങ്ങൾ കാറ്റിൽ പറത്തി റോഡ് ഉദ്ഘാടനം : പയ്യോളി നഗരസഭാ ചെയർമാനെതിരെ കേസെടുത്ത് പൊലീസ്

ഞായറാഴ്ച പകൽ 2.35-ന് കുന്ദമംഗലം എക്സൈസ് റെയിഞ്ച് ഇൻസ്‌പെക്ടർ മനോജ് പടിക്കത്തും പാർട്ടിയും ചേർന്ന് ഉത്തര മേഖല കമ്മീഷണർ സ്ക്വാഡിൽ നിന്നും ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് അറസ്റ്റ്.

എക്സൈസ് പ്രിവന്റീവ് ഓഫീസർ ഹരീഷ്. പി.കെ, സിവിൽ എക്സൈസ് ഓഫീസർമാരായ അജിത്, അർജുൻ വൈശാഖ്, ധനീഷ്കുമാർ, അഖിൽ വി, വനിതാ സിവിൽ എക്സൈസ് ഓഫീസർ ലതമോൾ, എക്സൈസ് ഡ്രൈവർ എഡിസൺ കമ്മീഷണർ സ്ക്വാഡിലെ എ.ഇ.ഐ ഷിജു മോൻ, സിവിൽ എക്സൈസ് ഓഫീസർ അഖിൽ ദാസ് എന്നിവരും സംഘത്തിലുണ്ടായിരുന്നു. കോടതിയിൽ ഹാജരാക്കിയ ഹാരീസിനെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button