
വെള്ളമുണ്ട: മയക്കുമരുന്നുമായി മൂന്നു യുവാക്കൾ പൊലീസ് പിടിയിൽ. പടിഞ്ഞാറത്തറ കാപ്പുണ്ടിക്കൽ കരിമ്പനക്കൽ കെ.എ. അഷ്ക്കർ (26), വാരാമ്പറ്റ പന്തിപ്പൊയിൽ ഊക്കാടൻ യു.എ. മുഹമ്മദ് റാഫി (25), പടിഞ്ഞാറത്തറ ഞേർലേരി മണ്ടോക്കര എം. മുനീർ (25) എന്നിവരെയാണ് പിടികൂടിയത്.
രഹസ്യവിവരത്തെ തുടർന്ന് പടിഞ്ഞാറത്തറ പൊലീസ് നടത്തിയ പരിശോധനയിലാണ് മാരക മയക്കുമരുന്നായ എം.ഡി.എം.എയും കഞ്ചാവുമായി യുവാക്കളെ അറസ്റ്റ് ചെയ്തത്.
0.34 ഗ്രാം എം.ഡി.എം.എയും 150 ഗ്രാം കഞ്ചാവും ഇവരുടെ പക്കൽ നിന്നും പിടിച്ചെടുത്തിട്ടുണ്ട്. പ്രതികളെ കോടതിയിൽ ഹാജരാക്കി.
Post Your Comments