KeralaNattuvarthaNews

‘പേടിക്കണ്ട, ഞാൻ അല്ലെ പറയുന്നത്, കുഴപ്പമില്ല’: മകനെയും ബന്ധുക്കളെയും ആശ്വസിപ്പിച്ച് കൈക്കൂലിക്കേസിൽ അറസ്റ്റിലായ എൽസി

കോട്ടയം: മാർക്ക് ലിസ്റ്റും പ്രൊവിഷണൽ സർട്ടിഫിക്കറ്റും ലഭിക്കുന്നതിനായി എംബിഎ വിദ്യാർഥിനിയിൽ നിന്നും കൈക്കൂലി വാങ്ങിയതിന് പിടിയിലായ എംജി യൂണിവേഴ്‌സിറ്റി അസിസ്റ്റന്റ് സിജെ എൽസി ജോലിയിൽ കയറിയത് പത്താം ക്ലാസ് പാസാകാതെ. എൽസിയുടെ കുടുംബം സജീവ സിപിഎം പ്രവർത്തകരാണ്.

അതേസമയം, തെളിവിന് മുൻപിൽ രക്ഷയില്ലെന്ന് ഉറപ്പായപ്പോൾ എംജി സർവകലാശാല അസോസിയേഷൻ എൽസിയെ സംഘടനയിൽ നിന്ന് പുറത്താക്കി. ഇന്റർനാഷണൽ റിലേഷൻസ് വകുപ്പിൽ പ്യൂണായിരുന്ന എൽസിയെ 2010ൽ പരീക്ഷ നടത്താതെ അഭിമുഖത്തിന്റെ മാത്രം അടിസ്ഥാനത്തിൽ രാഷ്ട്രീയ സ്വാധീനം മൂലം സ്ഥിരപ്പെടുത്തുകയായിരുന്നു.

സാക്ഷരതാ മിഷന്റെ പത്താംക്ലാസ് തുല്യത പരീക്ഷ ജയിച്ച് പ്ലസ് ടു പാസായ എൽസി എംജിയിൽ നിന്ന് ഡിഗ്രിയും നേടിയിരുന്നു. ഡിഗ്രി ലഭിച്ചതിനെതിരെ പരാതി ഉയർന്നിരുന്നു എങ്കിലും സ്വാധീനം മൂലം അന്വേഷണം ഉണ്ടായില്ല. തുടർന്ന് 2017ൽ ഒഴിവുകൾ സൃഷ്ടിച്ച് യൂണിവേഴ്‌സിറ്റി അസിസ്റ്റന്റായി നിയമിക്കുകയായിരുന്നു.

ചെന്നിത്തലയ്ക്ക് സുപ്രധാന ചുമതല നൽകി ദേശീയ നേതൃത്വം: ദൗത്യം തമിഴ്‌നാട്ടിൽ

അസിസ്റ്റന്റ്റ് തസ്തികയിൽ അപ്പോഴുള്ള ഒഴിവുകളുടെ നാലു ശതമാനം നാലു വർഷത്തിലേറെ സർവീസും ബിരുദവുമുള്ള ലാസ്റ്റ് ഗ്രേഡുകാർക്കായി മാറ്റിവെക്കണമെന്നാണ് ചട്ടം. ഇതേതുടർന്ന് ജൂനിയറായ എൽസിക്ക് നിയമനം നല്കാൻ കഴിഞ്ഞിരുന്നില്ല. തുടർന്ന് ചട്ടം തിരുത്തി നിയമനം ഉറപ്പാക്കുകയായിരുന്നു.

അറുപതിനായിരം രൂപയിലധികം ശമ്പളമുള്ള എൽസിക്കെതിരെ മുൻപും കൈക്കൂലി ചോദിച്ചതായി പരാതി ഉയർന്നെങ്കിലും അന്വേഷണം ഉണ്ടായില്ല. അതേസമയം അറസ്റ്റിലായി കോട്ടയം ജനറലാശുപത്രിയിൽ വൈദ്യപരിശോധനയ്ക്ക് എത്തിച്ച എൽസിയ്‌ക്ക് യാതൊരു ഭാവമാറ്റവും ഉണ്ടായിരുന്നില്ല. ‘പേടിക്കണ്ട, ഞാൻ അല്ലെ പറയുന്നത്, കുഴപ്പമില്ല’. വാവിട്ടുകരയുന്ന മകനെയും ബന്ധുക്കളെയും എൽസി ആശ്വസിപ്പിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button