Latest NewsNewsIndia

ചെന്നിത്തലയ്ക്ക് സുപ്രധാന ചുമതല നൽകി ദേശീയ നേതൃത്വം: ദൗത്യം തമിഴ്‌നാട്ടിൽ

സംസ്ഥാനത്ത് പ്രതിപക്ഷ നേതാവിന്റെ സ്ഥാനത്ത് നിന്നും തന്നെ മാറ്റിനിർത്തിയതിന് എതിരെ രമേശ് ചെന്നിത്തല നേരത്തെ രംഗത്തെത്തിയിരുന്നു.

ദില്ലി: തമിഴ്‌നാട് തദ്ദേശ തെരഞ്ഞെടുപ്പിൽ എഐസിസിയുടെ സീനിയർ നിരീക്ഷകനായി രമേശ് ചെന്നിത്തലയെ നിയോഗിച്ച് പാർട്ടി. തദ്ദേശ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെയും ഏകോപനത്തിന്റെയും ചുമതലയാണ് രമേശ് ചെന്നിത്തല വഹിക്കുക. കേരളത്തിന്റെ മുൻ പ്രതിപക്ഷ നേതാവായ ചെന്നിത്തല നിലവിൽ ഹരിപ്പാട് എംഎൽഎയാണ്. സംസ്ഥാനത്ത് പ്രതിപക്ഷ നേതാവിന്റെ സ്ഥാനത്ത് നിന്നും തന്നെ മാറ്റിനിർത്തിയതിന് എതിരെ രമേശ് ചെന്നിത്തല നേരത്തെ രംഗത്തെത്തിയിരുന്നു. നേരത്തെയും അദ്ദേഹം വിവിധ സംസ്ഥാനങ്ങളുടെ തെരഞ്ഞെടുപ്പ് ചുമതല വഹിച്ചിട്ടുണ്ട്.

Also read: പ്രായപൂർത്തിയാകാത്ത സഹോദരിമാരെ ഭീഷണിപ്പെടുത്തി പീഡിപ്പിച്ചു: യുവാക്കൾ അറസ്റ്റിൽ

തമിഴ്‌നാട്ടിൽ ഫെബ്രുവരി 19 ന് ഒറ്റഘട്ടമായാണ് തദ്ദേശ തെരഞ്ഞെടുപ്പ് നടക്കുന്നത്. 21 കോർപ്പറേഷൻ, 138 മുനിസിപ്പാലിറ്റി, 490 ഗ്രാമപഞ്ചായത്ത് എന്നിവിടങ്ങളിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുക. ഫെബ്രുവരി 22 നാകും ഫലപ്രഖ്യാപനം. കഴിഞ്ഞ ബുധനാഴ്ചയാണ് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ സംസ്ഥാനത്തെ തദ്ദേശ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചത്.

ജനുവരി 28 മുതൽ സ്ഥാനാർത്ഥികൾ നാമനിർദ്ദേശ പത്രിക സമർപ്പിച്ചു തുടങ്ങി. ഫെബ്രുവരി 7 ആണ് പത്രിക സമർപ്പിക്കാനുള്ള അവസാന തീയതി. കോർപ്പറേഷൻ, മുനിസിപ്പാലിറ്റി എന്നിവിടങ്ങളിൽ മാർച്ച് 4 ന് മേയർ, ഡെപ്യുട്ടി മേയർ തെരഞ്ഞെടുപ്പ് നടക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button