ThiruvananthapuramNattuvarthaLatest NewsKeralaNews

ട്വീറ്റുകൾ ശല്യമാവുന്നു: ​ഗവർണറെ ബ്ലോക്ക് ചെയ്ത് മമത ബാനർജി

പശ്ചിമ ബം​ഗാൾ മുഖ്യമന്ത്രി മമത ബാനർജിയും ​ഗവർണർ ജ​ഗ്ദീപ് ധങ്കറും തമ്മിലുള്ള തർക്കം രൂക്ഷമാവുന്നു. ​ഗവർണർ നിരന്തരം സർക്കാരിനെ വിമർശിച്ച് ട്വീറ്റുകളിടുന്നതാണ് മമത ബാനർജി ഇതിന് കാരണമായി പറയുന്നത്.

‘രാവും പകലും അദ്ദേഹം ട്വീറ്റുകളിലൂടെ ഞങ്ങൾക്കെതിരെ ആരോപണം ഉന്നയിക്കുകയും ആക്രമിക്കുകയുമാണ്. അദ്ദേഹം ഏറ്റവും ഉന്നതനും ഞങ്ങൾ കെട്ടിയിട്ട വേലക്കാരെയും പോലെ. എനിക്കിത് വയ്യ. ഇന്ന് ഞാനദ്ദേഹത്തെ ട്വിറ്ററിൽ ബ്ലോക്ക് ചെയ്തു,’ മമത ബാനർജിയുടെ പ്രസ്താവനയിൽ പറഞ്ഞു.

ഒരുപാട് ഫയലുകള്‍ ഗവര്‍ണര്‍ ഒപ്പുവെക്കാതെ കെട്ടി കിടക്കുകയാണ്. ഗവര്‍ണര്‍ക്കെതിരെ പ്രധാനമന്ത്രിക്ക് നിരന്തരം കത്തുകള്‍ താനയച്ചിരുന്നെന്നും മമത ബാനര്‍ജി പറഞ്ഞു. ഇതിനിടെ മമത ബാനർജിക്ക് താനയച്ച വാട്സ്ആപ്പ് സന്ദേശം ​ഗവർണർ ട്വിറ്ററിലൂടെ പങ്കുവെച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button