KeralaLatest NewsNews

സംസ്ഥാനത്ത് വൈദ്യുതി നിരക്ക് കൂടും: ബോർഡിന്റെ നിലനിൽപ്പിന് വർധനവ് അനിവാര്യമെന്ന് മന്ത്രി

പാലക്കാട് : സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വർധന ആവശ്യമെന്ന് മന്ത്രി കെ കൃഷ്ണൻകുട്ടി. വൈദ്യുതി നിരക്ക് ചെറിയ തോതിലെങ്കിലും വർധിപ്പിക്കാതെ മുന്നോട്ട് പോവാനാകില്ലെന്നും മന്ത്രി പറഞ്ഞു. ജീവനക്കാർക്ക് ശമ്പളമുൾപ്പടെ നൽകേണ്ടതുണ്ട്. കെ എസ് ഇ ബിയുടെ നിലനിൽപ്പ് കൂടി നോക്കണം. നിരക്ക് വർധനയിൽ അന്തിമ തീരുമാനം മുഖ്യമന്ത്രി വന്നതിന് ശേഷമായിരിക്കുമെന്നും വൈദ്യുതി മന്ത്രി കെ കൃഷ്ണൻകുട്ടി പറഞ്ഞു.

കൂടുതൽ ജലവൈദ്യുത പദ്ധതികൾ നടപ്പാക്കാനാണ് സർക്കാർ ലക്ഷ്യം. 5 പദ്ധതികൽ ഇക്കൊല്ലം ഉണ്ടാകും. എന്നാൽ അതിരപ്പിള്ളി പോലുള്ള വിവാദ പദ്ധതികൾ താത്കാലികമല്ലെന്നും മന്ത്രി കെ കൃഷ്ണൻകുട്ടി പറഞ്ഞു.

Read also  :  ആറളം ഫാമിൽ കാട്ടാനയുടെ ആക്രമണം : ക​ള്ള് ചെ​ത്ത് തൊ​ഴി​ലാ​ളി മ​രി​ച്ചു

വൈദ്യുത നിരക്കിൽ ഒരു രൂപ മുതൽ ഒന്നര രൂപ വരെ വർധിപ്പിക്കണമെന്നാണ് കെഎസ്ഇബിയുടെ ശുപാർശ. അടുത്ത അഞ്ചുവർഷത്തേക്കുള്ള നിരക്ക് പുതുക്കി നിശ്ചയിക്കുന്നതിനായി താരിഫ് പെറ്റീഷൻ ഇന്ന് റെഗുലേറ്ററി കമ്മീഷന് സമർപ്പിക്കും. അധികമായി ഉൽപ്പാദിപ്പിക്കുന്ന വൈദ്യുതി,കുറഞ്ഞ നിരക്കിൽ നൽകി വ്യവസായ സൗഹൃദ പദ്ധതി നടപ്പിലാക്കാനും ആലോചനയുണ്ടെന്നാണ് വിവരം.

shortlink

Related Articles

Post Your Comments

Related Articles


Back to top button