Latest NewsIndiaNews

മീഡിയ വണ്ണിന്റെ സംപ്രേഷണം തടഞ്ഞതിനെതിരെ രൂക്ഷമായി പ്രതികരിച്ച് ഇ.ടി.മുഹമ്മദ് ബഷീര്‍

തിരുവനന്തപുരം : പ്രമുഖ വാര്‍ത്ത ചാനലിന്റെ സംപ്രേഷണം കേന്ദ്രം തടഞ്ഞത് അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണെന്ന് ഇ.ടി മുഹമ്മദ് ബഷീര്‍ എംപി. ഇത് രണ്ടാം തവണയാണ് ചാനലിന് വിലക്ക് വരുന്നത്. എതിരഭിപ്രായം പറയുന്ന മാദ്ധ്യമങ്ങളുടെ വായ മൂടിക്കെട്ടുന്നത് തികഞ്ഞ ഫാസിസമാണ്. എല്ലാ ജനാധിപത്യ വിശ്വാസികളും ഇതിനെതിരെ രംഗത്ത് വരണമെന്നും ഇ.ടി വ്യക്തമാക്കി.

Read Also : നിങ്ങളുടെയൊക്കെ രാഷ്ട്രീയം ഇത്രമാത്രം അധഃപതിച്ചതാണോ: രശ്മി ആർ നായരടക്കമുള്ള സ്ത്രീകളോടു ശ്രീജയ്ക്ക് പറയാനുള്ളത്

അതേസമയം, മീഡിയവണ്‍ വാര്‍ത്താചാനലിന്റെ സംപ്രേഷണം തടഞ്ഞത് സുരക്ഷാ കാരണങ്ങള്‍ മൂലമാണെന്നാണ് കേന്ദ്രം അറിയിച്ചിരിക്കുന്നത്. എന്നാല്‍ കൂടുതല്‍ വിശദാംശങ്ങള്‍ ലഭ്യമാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറാകുന്നില്ലെന്ന് എഡിറ്റര്‍ പ്രമോദ് രാമന്‍ അറിയിച്ചു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button